SignIn
Kerala Kaumudi Online
Thursday, 25 April 2024 10.26 AM IST

ജില്ലാതല പട്ടയവിതരണം നാളെ

pattayam

ആലപ്പുഴ : നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി എല്ലാവർക്കും ഭൂമി എന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിനായുള്ള പട്ടയ വിതരണ മേളയുടെ ഉദ്ഘാടനം നാളെ രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. മന്ത്രി കെ. രാജൻ അദ്ധ്യക്ഷത വഹിക്കും. കൊവിഡ് മാനദണ്ഡപ്രകാരമുള്ള പട്ടയവിതരണ മേളക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി കളക്ടർ എ.അലക്‌സാണ്ടർ അറിയിച്ചു.

ആലപ്പുഴ സെന്റ് ജോസഫ്‌സ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുന്ന പട്ടയമേളയിൽ മന്ത്രി സജി ചെറിയാൻ, മന്ത്രി പി. പ്രസാദ്, എം.പിമാരായ എ.എം. ആരിഫ്, കൊടിക്കുന്നിൽ സുരേഷ്, എം.എൽ.എമാരായ എച്ച്.സലാം, പി.പി.ചിത്തരഞ്ജൻ, തോമസ് കെ.തോമസ്, ദലീമ ജോജോ, രമേശ് ചെന്നിത്തല, യു.പ്രതിഭ, എം.എസ്.അരുൺകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, നഗരസഭാദ്ധ്യക്ഷ സൗമ്യ രാജ്, കളക്ടർ എ.അലക്‌സാണ്ടർ, ലാൻഡ് റവന്യൂ കമ്മീഷണർ കെ.ബിജു, നഗരസഭ കൗൺസിലർ അഡ്വ. റീഗോ രാജു തുടങ്ങിയവർ പങ്കെടുക്കും. അമ്പലപ്പുഴ, കുട്ടനാട് താലൂക്കിലെ പട്ടയ വിതരണം ജില്ലാതല മേളയിൽ നടക്കും.

ആകെ 108 പട്ടയങ്ങളാണ് ജില്ലയിൽ വിതരണം ചെയ്യുന്നത്. ചേർത്തല താലൂക്കിലെ നഗരസഭ ടൗൺഹാളിൽ മന്ത്രി പി. പ്രസാദ് നിർവഹിക്കും. കാർത്തികപ്പള്ളി താലൂക്കിൽ വൈകിട്ട് മൂന്നിന് ഹരിപ്പാട് റവന്യൂ ടവറിൽ നടക്കും. രമേശ് ചെന്നിത്തല എം.എൽ.എ. പങ്കെടുക്കും. മാവേലിക്കര താലൂക്കിൽ രാവിലെ 11.30ന് മിനി സിവിൽ സ്റ്റേഷനിൽ എം.എസ്. അരുൺകുമാർ എം.എൽ.എ പങ്കെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.