വടകര: ചോറോട് പഞ്ചായത്തിലെ കുരിക്കിലാട് വായനശാല - കൂമുള്ളി മുക്ക് റോഡിന് ജില്ലാ പഞ്ചായത്ത് അനുവദിച്ച 35 ലക്ഷത്തിന്റെ പ്രവൃത്തിയിൽ ഒരു പ്രദേശത്തെ പാടെ അവഗണിച്ചതിനെതിരെ നാട്ടുകാരുടെ പ്രതിഷേധച്ചങ്ങല. എട്ടാം വാർഡിലെ തവിട്ടാങ്ങരത്ത് മുക്കു മുതൽ - കൂമുള്ളി മുക്ക് വരെയുള്ള ഭാഗം എസ്റ്റിമേറ്റിൽ ഉൾപ്പെട്ടില്ലെന്നാണ് ആരോപണം.
നേരത്തെ ഈ റോഡിനായി 1.25 കോടി രൂപയിലേറെ അനുവദിച്ച് നിർമ്മാണപ്രവൃത്തി നടത്തിയപ്പോഴും അവഗണനയായിരുന്നു. മുമ്പ് പ്രവൃത്തി ഏറ്റെടുത്ത ഭാഗത്തു തന്നെയാണ് വീണ്ടും നിർമ്മാണം.
പ്രതിഷേധച്ചങ്ങല കെ.പി കരുണാകരൻ ഉദ്ഘാടനം ചെയ്തു. ശശി കൂമുള്ളി ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. കെ.എം ചന്ദ്രൻ , വിനീത് കുമാർ വളപ്പിൽ, ടി.കെ ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |