ആലപ്പുഴ: നവീകരിച്ച ചടയംമുറി സ്മാരകത്തിന്റെ ഉദ്ഘാടനം 15 ന് ചടയംമുറി ദിനത്തിൽ നടക്കും. ജില്ലാ കോടതിക്ക് സമീപം രാവിലെ 11ന് ചേരുന്ന സമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഫെഡറേഷൻ പ്രസിഡന്റ് കെ.പി. രാജേന്ദ്രൻ അദ്ധ്യക്ഷനാകും. ജെ. ഉദയഭാനു, അഡ്വ. വി.ബി. ബിനു, പി. രാജു, ടി.ജെ. ആഞ്ചലോസ്, പി.വി. സത്യനേശൻ, ജി.കൃഷ്ണ പ്രസാദ്, എ. ശിവരാജൻ, അഡ്വ. വി. മോഹൻദാസ്, പ്രദീപ് ചടയംമുറി എന്നിവർ സംസാരിക്കും. ഫെഡറേഷൻ ജന. സെക്രട്ടറി ടി.എൻ. രമേശൻ സ്വാഗതവും നിർമ്മാണ കമ്മിറ്റി കൺവീനർ ഡി.പി. മധു നന്ദിയും പറയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |