SignIn
Kerala Kaumudi Online
Friday, 19 April 2024 3.04 PM IST

വിവാഹത്തിരക്കിൽ പ്രോട്ടോകോൾ തെറ്റിച്ച് സംഘങ്ങൾ

news-photo

ഗുരുവായൂർ : കൊവിഡ് നിയന്ത്രണങ്ങൾക്കിടയിൽ നൂറ് വിവാഹങ്ങൾ ഗുരുവായൂർ ക്ഷേത്രത്തിൽ നടന്നതോടെ ഇന്നലെ തിരക്കോട് തിരക്കായി. 116 വിവാഹങ്ങളാണ് ഇന്നലത്തേയ്ക്ക് ബുക്ക് ചെയ്തത്. ഇതിൽ ഏഴ് വിവാഹങ്ങളുടെ ബുക്കിംഗ് റദ്ദാക്കി. ബാക്കിയുള്ളതിൽ 9 വിവാഹ സംഘങ്ങൾ ഇന്നലെയെത്തിയില്ല. വിവാഹ സംഘത്തിലുള്ളവരെ മേൽപ്പത്തൂർ ആഡിറ്റോറിയത്തിന് പുറത്ത് നിറുത്തി ഓരോ സംഘത്തിലെയും 12 അംഗങ്ങളെ മാത്രം ആഡിറ്റോറിയത്തിലേക്ക് കടത്തി നിറുത്തി. വിവാഹത്തിനായെത്തിയവരും ദർശനത്തിനായെത്തിയവരും നടപ്പന്തലിൽ തമ്പടിച്ചതോടെ ക്ഷേത്ര നഗരിയിൽ വൻ തിരക്കായി. ഇടയ്ക്ക് മഴ പെയ്യുക കൂടി ചെയ്തതോടെ നടപ്പന്തലിന് പുറത്തു നിന്നിരുന്ന മുഴുവൻ ആളുകളും നടപ്പന്തലിലേക്ക് ഇരച്ചെത്തി. ഈ ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസും സെക്യൂരിറ്റി ജീവനക്കാരും ഏറെ പണിപ്പെട്ടു. അവധി ദിവസമായതിനാൽ ഓൺലൈൻ ബുക്കിംഗ് വഴിയുള്ള ദർശനത്തിനും ദീപസ്തംഭത്തിന് മുന്നിൽ നിന്ന് ദർശനം നടത്താനും ഇന്നലെ നല്ല തിരക്ക് അനുഭവപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, GURUVAYOOR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.