SignIn
Kerala Kaumudi Online
Thursday, 25 April 2024 8.51 PM IST

രാത്രിയാത്രാ നിരോധനം , യു.ഡി.എഫ് പ്രക്ഷോഭത്തിലേക്ക്

ts
യു.ഡി.എഫ് വയനാട് ജില്ലാ നേതൃയോഗം ടി.സിദ്ദിഖ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കൽപ്പറ്റ: ദേശീയപാത 766 ലെയും മാനന്തവാടി - കാട്ടിക്കുളം - ബാവലി - മൈസൂർ റോഡിലെയും രാത്രിയാത്രാ നിരോധനം നീക്കുന്നതിൽ സംസ്ഥാന സർക്കാർ അലംഭാവം തുടരുന്നതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നു. ഇതിനായി ഉടൻ വിപുലമായ സമര പ്രഖ്യാപന കൺവെൻഷൻ സംഘടിപ്പിക്കും.

രാത്രിയാത്രാ വിഷയത്തിൽ ബത്തേരിയിൽ നടന്ന ജനകീയ സമരം രണ്ടു മന്ത്രിമാരുടെ നേതൃത്വത്തിൽ ഒത്തുതീർപ്പാക്കിയപ്പോൾ നൽകിയ ഉറപ്പുകൾ ഇനിയും പാലിച്ചില്ലെന്നത് വയനാടൻ ജനതയോടുള്ള കടുത്ത വഞ്ചനയാണെന്ന് യു.ഡി.എഫ് ജില്ലാ നേതൃയോഗം കുറ്റപ്പെടുത്തി. ജില്ലയിൽ സർക്കാർ പൊതുപരിപാടികളിൽ എം.എൽ.എ മാരെയും ത്രിതല പഞ്ചായത്ത് പ്രതിനിധികളെയും അവഗണിക്കുന്നതിൽ യോഗം പ്രതിഷേധിച്ചു.

നേതൃയോഗം ടി. സിദ്ദിഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.പി.എ കരീം അദ്ധ്യക്ഷത വഹിച്ചു. കൺവീനർ എൻ.ഡി.അപ്പച്ചൻ സ്വാഗതം പറഞ്ഞു. ഐ. സി. ബാലകൃഷ്ണൻ എം.എൽ.എ, പി.കെ.ജയലക്ഷ്മി, കെ.കെ.അഹമ്മദ് ഹാജി, സി.പി. വർഗീസ്, എം.സി.സെബാസ്റ്റ്യൻ, പി.കെ.അബൂബക്കർ, വി.എ.മജീദ്, ടി.കെ.രൂപേഷ്, കെ.എം.എബ്രഹാം, എം.കെ. വർഗീസ്, പടയൻ മുഹമ്മദ്, കെ.കെ.വിശ്വനാഥൻ,അഡ്വ.എ.എൻ.ജൗഹർ, കെ.വി.പോക്കർ ഹാജി, എൻ.കെ.റഷീദ്, റസാഖ് കൽപ്പറ്റ, പി.പി.ആലി, പി.കെ.അസ്‌മത്, പ്രവീൺ തങ്കപ്പൻ, പി.അബ്ദുൽസലാം,ജോസഫ് കളപ്പുരക്കൽ, യഹ്യാഖാൻ തലയ്ക്കൽ എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.