കോഴിക്കോട് : ലോക ഫിസിയോതെറാപ്പി ദിനചാരണത്തിന്റെ ഭാഗമായി കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ കൊവിഡാനന്തര ഫിസിയോതെറാപ്പി ക്യാമ്പ് ഒരുക്കി. കേരള അസോസിയേഷൻ ഫോർ ഫിസിയോതെറാപ്പിസ്റ്റ്സ് കോ ഓർഡിനേഷൻ (കെ.എ.പി.സി )കോഴിക്കോടും ആസ്റ്റർ മിംസ് ഫിസിയോതെറാപ്പി ഡിപ്പാർട്ട്മെന്റും സംയുക്തമായി സംഘടിപ്പിച്ചതായിരുന്നു സൗജന്യ ക്യാമ്പ്.
ആസ്റ്റർ മിംസ് മെഡിക്കൽ സർവിസസ് ചീഫ് ഡോ. എബ്രഹാം മാമ്മൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഏഷ്യൻ ഗാമ ചാമ്പ്യൻഷിപ്പിൽ 70 കിലോഗ്രാം മിക്സഡ് മാർഷ്യൽ ആർട്സ് വിഭാഗത്തിൽ വെങ്കലമെഡൽ നേടിയ ഫിസിയോ തെറാപ്പിസ്റ്റ് ഷമ്മാസ് അബ്ദുൾ ലത്തീഫിന് ഉപഹാരം സമർപ്പിച്ചു. അംബരീഷ്, ജാസം അബ്ദുള്ള, അനൂപ് എന്നിവർ ആശംസയർപ്പിച്ചു. അഷ്കർ അലി സ്വാഗതവും എം. എസ്. ശ്രീജേഷ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |