SignIn
Kerala Kaumudi Online
Saturday, 20 April 2024 11.54 AM IST

പിടയ്ക്കണ മീനുമായി മീമി ഫിഷ് ആപ്പ്

v

സേവനം 29 കേന്ദ്രങ്ങളിൽ കൂടി

കൊല്ലം: സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ വൃത്തിയാക്കിയമത്സ്യം വീട്ടുപടിക്കലെത്തിക്കുന്ന മീമീ ആപ്പിന്റെ സേവനം ജില്ലയിലെ 29 സ്ഥലങ്ങളിലേക്കുകൂടി വ്യാപിപ്പിച്ചു. ജില്ലയിലെ രണ്ട് പഞ്ചായത്ത്, മൂന്ന് മുനിസിപ്പാലിറ്റി,​ കൊല്ലം കോർപ്പറേഷനിലെ 24 വാർഡുകൾ എന്നിവിടങ്ങളിലാണ് ഇനി മീമീആപ്പിന്റെ സേവനം ലഭിക്കുക.

ഫിഷറീസ് വകുപ്പ് വിഭാവനംചെയ്ത പരിവർത്തനം പദ്ധതിയുടെ ഭാഗമായി സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് ടെക്നോളജി വികസിപ്പിച്ചെടുത്ത മീമീ ആപ്പിന്റെ സഹായത്തോടെ രാസവസ്തുരഹിതമായ ഗുണമേന്മയുള്ള മത്സ്യം വൃത്തിയാക്കി വീട്ടുപടിക്കലെത്തിക്കും. അരക്കിലോ പാക്കറ്റിലാണ് മത്സ്യം ലഭിക്കുന്നത്.

സംഭരണം, സംസ്കരണം, പാക്കിംഗ് എന്നിവ

അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ച്

ആപ്പുവഴി വിതരണം ചെയ്യുന്ന മത്സ്യത്തിന്റെ സംഭരണം, സംസ്കരണം, പാക്കിംഗ്, മുതലായവ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചാണ് നടത്തുന്നത്. കടലിന്റെ ഏതു ഭാഗത്തുനിന്ന് വലയിൽ വീണ മത്സ്യമെന്നത് മുതൽ മത്സ്യബന്ധന തൊഴിലാളികളുടെയും വള്ളങ്ങളുടെയും വിവരങ്ങൾ ഉൾപ്പടെ ഉപഭോക്താക്കൾക്ക് അറിയാനാകും. പരമ്പരാഗത മത്സ്യത്തൊഴിലാളികളിൽ നിന്നും വിശ്വാസ്യതയുള്ള മത്സ്യക്കൃഷിയിടങ്ങളിൽ നിന്നുമാണ് മീമീ സ്റ്റോറുകൾ മത്സ്യം സംഭരിക്കുന്നത്. പ്രത്യേക സാങ്കേതികവിദ്യ ഉപയോഗിച്ച് പിടിക്കുന്ന മത്സ്യങ്ങളെ ഉടനെ തന്നെ ശീതീകരണ സംവിധാനത്തിലേക്ക് മാറ്റും.

മീമീ ആപ്പ് ഇൻസ്റ്റാൾ ചെയ്യാം

https://play.google.com/store/apps/details എന്ന ലിങ്ക് വഴി മീമീ ആപ്പ് ഇൻസ്റ്റാൾ ചെയ്യാം. പരവൂർ, കൊട്ടാരക്കര, കരുനാഗപ്പള്ളി മുനിസിപ്പാലിറ്റികളിലും തൊടിയൂർ, മയ്യനാട് എന്നീ പഞ്ചായത്തുകളിലുമാണ് മീമീ ആപ്പിന്റെ സേവനം ലഭിക്കുന്നത്. കൊല്ലം കോർപ്പറേഷനിൽ നാല് മീമീ സ്റ്റോറുകൾ വഴിയാണ് 24 വാർഡുകളിലെ വിതരണം. മീമീ സ്റ്റോറുകൾ തുറക്കാൻ താത്പര്യമുള്ളവർക്ക് www.parivarthanam.org എന്ന വെബ്സൈറ്റിലോ +91 9383454647 എന്ന നമ്പരിലോ ബന്ധപ്പെടാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.