SignIn
Kerala Kaumudi Online
Friday, 19 April 2024 10.37 PM IST

മലയാലപ്പുഴയ്ക്ക് വേണം കളിക്കളം

play-

മലയാലപ്പുഴ : കായിക പാരമ്പര്യം ഏറെയുള്ള മലയാലപ്പുഴ കളിക്കളത്തിനായി കാത്തിരിപ്പിലാണ്. വോളിബാൾ, ഫുട്ബാൾ, ഹോക്കി എന്നീ കായിക ഇനങ്ങൾ പരിശീലിക്കാൻ സൗകര്യമുള്ള കളിക്കളം ഇൗ പഞ്ചായത്തിലെങ്ങുമില്ല. പൊതീപാട് എസ്.എൻ.ഡി.പി സ്കൂൾ മൈതാനമാണ് മലയാലപ്പുഴയുടെ കായിക വിനോദങ്ങൾക്ക് അൽപ്പമെങ്കിലും ഇടമൊരുക്കുന്നത്. കൂടുതൽ സൗകര്യമുള്ള സ്റ്റേഡിയം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഹോക്കിയിൽ ഇന്ത്യൻ കുപ്പായമണിഞ്ഞ ഏലിയാമ്മ മാത്യു, ദേശീയ ചാമ്പ്യൻഷിപ്പ് ജയിച്ച കേരള യൂണിവേഴ്സിറ്റി ടീം ക്യാപ്റ്റൻ കെ.സുലേഖ, കേരള ടീമിൽ കളിച്ച ബിന്ദു, സർവീസ് ടീം അംഗം ഗോകുൽരാജ്, കേരള പൊലീസ് താരം ഷേർളി, സംസ്ഥാന താരം കെ.കെ.സോമരാജൻ തുടങ്ങി മുന്നൂറിലധികം സംസ്ഥാന ഹോക്കി താരങ്ങളെ സംഭാവന ചെയ്ത ഗ്രാമങ്ങളാണ് പഞ്ചായത്തിലുള്ളത്. 1979 മുതൽ 84 വരെ സംസ്ഥാന വനിതാഹോക്കി ടീമിൽ ഒൻപതു മലയാലപ്പുഴക്കാർ കളിച്ച ചരിത്രമുണ്ട്. 2008 ൽ സംസ്ഥാനത്തെ ആദ്യ ഹോക്കി അക്കാദമി തുടങ്ങിയതും ഇവിടെയാണ്.

കിഴക്കുപുറം ഗവ.എൽ.പി സ്കൂളിന് സമീപത്തുണ്ടായിരുന്ന മൈതാനത്ത് നിരവധി വോളിബാൾ മത്സരങ്ങൾ 1985 വരെ നടന്നിരുന്നു. വോളിബാൾ താരങ്ങളായ രാജു ഫിലിപ്പ്, ബാബുജി ഫിലിപ്പ്, ബെന്നി ഫിലിപ്പ് എന്നിവർ കിഴക്കുപുറത്തിന്റെ സംഭാവനകളാണ്. കിഴക്കുപുറത്തു വർഷംതോറും നടത്തി വന്നിരുന്ന ഗീവറുഗീസ് കത്തനാർ മെമ്മോറിയൽ ട്രോഫിക്കുവേണ്ടിയുള്ള വോളിബാൾ ടൂർണമെന്റുകളിൽ ജിമ്മി ജോർജ് അടക്കമുള്ള താരങ്ങൾ പതിവായി പങ്കെടുത്തിരുന്നു.

കിഴക്കുപുറത്തെ കൃഷിചെയ്യാതെ കിടക്കുന്ന പാടത്താണ് ഇപ്പോൾ യുവാക്കളും വിദ്യാർത്ഥികളും പരിശീലനം നടത്തുന്നത്.

തോട്ടംമേഖലകൾ ഏറെയുള്ള പഞ്ചായത്തിൽ സ്റ്റേഡിയത്തിനായി സ്ഥലം കണ്ടെത്താൻ ശ്രമം നടത്തും.

ഷീലകുമാരി ചാങ്ങയിൽ,

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

മലയാലപ്പുഴ,കോന്നി പഞ്ചായത്തിലെ രണ്ടു വാർഡുകളിലായി ഉൾപ്പെട്ട കിഴക്കുപുറത്ത് സ്റ്റേഡിയം നിർമ്മിക്കുവാൻ ശ്രമം നടത്തണം.

പ്രകാശ് കിഴക്കുപുറം,

ബി.ഡി.വൈ.എസ് ജില്ലാ സെക്രട്ടറി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.