ന്യൂഡൽഹി: പ്ലസ് വൺ പരീക്ഷ നടത്തുന്നതിനെതിരെ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കില്ല. ഹർജി ബുധനാഴ്ച പരിഗണിക്കും. ജസ്റ്റിസ് എ.എം. ഖാൻവീൽക്കർ അവധിയായ സാഹചര്യത്തിലാണ് കേസ് മാറ്റിയത്. പ്ലസ് വൺ പരീക്ഷ ഓഫ്ലൈനായി നടത്താൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് സർക്കാർ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഓൺലൈനായി പരീക്ഷ നടത്തിയാൽ അത് ഇന്റർനെറ്റും കമ്പ്യൂട്ടറും ഇല്ലാത്ത കുട്ടികളെ ബാധിക്കുമെന്നാണ് സർക്കാർ വാദം. കൊവിഡ് മൂന്നാം തരംഗത്തിന് മുമ്പ് പരീക്ഷകൾ പൂർത്തിയാക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |