SignIn
Kerala Kaumudi Online
Thursday, 25 April 2024 4.20 PM IST

ഡുകാറ്റി സൂപ്പർ സ്പോർട്ട് 950 ഇന്ത്യയിൽ

ducati

കൊച്ചി: റേസിംഗ് ഡി.എൻ.എയുമായി ഇറ്റാലിയൻ സൂപ്പർബൈക്ക് നിർമ്മാതാക്കളായ ഡുകാറ്റി ഒരുക്കിയ പുത്തൻ ബൈക്ക് സൂപ്പർ സ്പോർട്ട് 950 ഇന്ത്യയിലെത്തി. 950 സ്‌റ്റാൻഡേർഡ്, 950 എസ് വേരിയന്റുകളുണ്ട്. എക്‌സ്‌ഷോറൂം വില 13.49 ലക്ഷം രൂപ മുതൽ. പുതിയ ഫെയറിംഗും വേറിട്ട എൽ.ഇ.ഡി ഹെഡ്‌ലൈറ്റും അതോടൊപ്പമുള്ള ചെറിയ എയർ ഇൻടേക്കുകളും വൈ ഷേപ്പുള്ള 3-സ്പോക്ക് അലോയ് വീലുകളും ആരുടെയും ശ്രദ്ധകവരും.

4.3 ഇഞ്ച് ടി.എഫ്.ടി ഡിസ്‌പ്ളേ, എ.ബി.എസ്., ട്രാക്‌ഷൻ കൺട്രോൾ, വീലീ കൺട്രോൾ, ബൈ-ഡിറക്‌ഷണൽ ക്വിക്ക് ഷിഫ്‌റ്റർ തുടങ്ങിയ ആധുനിക ഫീച്ചറുകളും മികവാണ്. സ്‌റ്റാൻഡേർഡ് മോഡൽ ഡുകാറ്റി റെഡ് നിറത്തിൽ ലഭിക്കും. എസ് വേരിയന്റിന് ഡുകാറ്റി റെഡ്, ആർട്ടിക് വൈറ്റ് സിൽവർ എന്നിവയുണ്ട്.

ബി.എസ്-6 ചട്ടം പാലിക്കുന്ന 937 സി.സി., ലിക്വിഡ് - കൂളായ എൽ-ട്വിൻ എൻജിനാണുള്ളത്. 110 ബി.എച്ച്.പിയാണ് കരുത്ത്. ടോർക്ക് 93 എൻ.എം. ഗിയറുകൾ ആറ്. ഇന്ധനടാങ്ക് ശേഷി 16 ലിറ്റർ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AUTOMOBILE, DUCATI
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.