കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ മൂന്ന് യാത്രക്കാരിൽ നിന്നായി 1.81 കോടിയുടെ സ്വർണം എയർകസ്റ്റംസ് ഇന്റലിജൻസ് പിടികൂടി. എയർഅറേബ്യ വിമാനത്തിൽ കരിപ്പൂരിലെത്തിയ കാസർക്കോട് സ്വദേശിയിൽ നിന്ന് 912 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. പാൻ കേക്കുണ്ടാക്കുന്ന ഇലക്ട്രിക്കൽ മെഷീനിന്റെ അകത്തും ശരീരത്തിൽ ഒളിപ്പിച്ചുമാണ് സ്വർണം കടത്താൻ ശ്രമിച്ചത്. 233 ഗ്രാം സ്വർണം മെഷീനിൽ നിന്നും 679 സ്വർണമിശ്രിതം ഇയാളുടെ ശരീരത്തിൽ നിന്നുമാണ് കണ്ടെടുത്തത്. ജിദ്ദയിൽ നിന്നും ദോഹ വഴി ഖത്തർ എയർവേയ്സ് വിമാനത്തിലെത്തിയ മണ്ണാർക്കാട് സ്വദേശിയിൽ നിന്ന്1,999 ഗ്രാം സ്വർണം കണ്ടെത്തി. മിക്സിയുടെ മോട്ടോറിനുള്ളിൽ ഒളിപ്പിച്ചാണ് സ്വർണം കടത്തിയത്. മസ്ക്കറ്റിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസിലെത്തിയ മലപ്പുറം പുളിക്കൽ സ്വദേശിയിൽ നിന്ന് 852 ഗ്രാം സ്വർണമിശ്രിതവും കണ്ടെത്തി. ശരീരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുകയായിരുന്നു. മൂന്നുപേരിൽ നിന്നായി 3,763ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |