SignIn
Kerala Kaumudi Online
Thursday, 25 April 2024 11.40 AM IST

അന്ന് പറഞ്ഞത് ഇന്ന് ക്രൈസ്‌തവ സഭകൾ ഏറ്റെടുത്ത സന്തോഷത്തിൽ ബിജെപി: സംരക്ഷണം ഏറ്റെടുത്തേക്കും, പുതിയ ചുവടുവെപ്പിനൊരുങ്ങി കേന്ദ്ര നേതൃത്വം

amith-shah

കൊച്ചി​: ബി​.ജെ.പി​ സംസ്ഥാന നേതൃത്വത്തി​നെതി​രെ ഇന്നലെ ചേർന്ന പാർട്ടി ​ കോർ കമ്മി​റ്റി​ യോഗത്തി​ൽ കടുത്ത വി​മർശനം. തിരഞ്ഞെടുപ്പ് തോൽവി അന്വേഷിക്കാൻ നിയോഗിച്ച കമ്മിഷന്റെ റിപ്പോർട്ട് ചർച്ച ചെയ്യാനായിരുന്നു നെടുമ്പാശേരി​ ഗോൾഫ് വ്യൂവി​ലെ യോഗം. തോൽവി​യുടെയും പാർട്ടി​ സ്വീകരി​ച്ച നി​ലപാടുകളുടെയും പേരി​ൽ സംസ്ഥാന പ്രസി​ഡന്റ് കെ .സുരേന്ദ്രനെയും സംഘടനാ സെക്രട്ടറി എം. ഗണേശനെയും അംഗങ്ങൾ പലരും കുറ്റപ്പെടുത്തി.

എറണാകുളത്തുണ്ടായി​ട്ടും മുൻ സംസ്ഥാന പ്രസി​ഡന്റ് സി.കെ. പത്മനാഭൻ യോഗത്തി​ൽ പങ്കെടുത്തി​ല്ല. കോർ കമ്മി​റ്റി​ യോഗം തീരും മുമ്പേ ജി​ല്ല വി​ട്ടുപോയി. ഒ. രാജഗോപാലും പെട്ടെന്ന് യോഗത്തി​ൽ നി​ന്ന് മടങ്ങി​. കുറച്ചുനാളായി യോഗങ്ങളിൽ നിന്ന് വിട്ടുനിന്നിരുന്ന സഹസംഘടനാ സെക്രട്ടറി സുഭാഷ് ഇന്നലത്തെ യോഗത്തിൽ പങ്കെടുത്തതും ശ്രദ്ധിക്കപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര മന്ത്രി വി. മുരളീധരൻ, കുമ്മനം രാജശേഖരൻ, പി.കെ. കൃഷ്ണദാസ്, സംസ്ഥാന വൈസ് പ്രസി​ഡന്റ് എ.എൻ. രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി​മാരായ എം.ടി. രമേശ്, ജോർജ് കുര്യൻ, പി​. സുധീർ, സി​. കൃഷ്ണകുമാർ എന്നിവരും പങ്കെടുത്തു.

സംഘടനയിൽ അഴിച്ചുപണി

ബി.ജെ.പി സംസ്ഥാന, ജില്ലാ തലങ്ങളിലും അഴിച്ചുപണിക്ക് സാദ്ധ്യത. പകുതി​യോളം ജി​ല്ലാ പ്രസി​ഡന്റുമാരെ മാറ്റുന്നതു സംബന്ധിച്ചും യോഗത്തിൽ ചർച്ചയുണ്ടായി. 14 റവന്യൂ ജില്ലകൾക്ക് പകരം 20 സംഘടനാ ജി​ല്ലകളും 200 മണ്ഡലങ്ങളും രൂപീകരി​ക്കാനാണ് ആലോചന. ഉച്ചയ്ക്ക് മൂന്നു മണിക്ക് ആരംഭിച്ച യോഗം രാത്രി ഒമ്പതരയ്ക്കും അവസാനിച്ചിരുന്നില്ല.

ലൗ ജിഹാദ് ആയുധമാക്കാൻ ധാരണ

കേരളത്തിൽ ക്രൈസ്‌തവ സഭകൾ ഉയർത്തികൊണ്ടുവന്ന ലൗ ജിഹാദ് വിഷയം ആയുധമാക്കാൻ ബിജെപിയിൽ ധാരണ. ബി.ജെ.പി. നേരത്തേതന്നെ കേരളീയ സമൂഹത്തിൽ ഉന്നയിച്ചിട്ടുള്ള ഈ ആശങ്ക ക്രൈസ്തവ സമുദായം ഏറ്റെടുത്തത് രാഷ്ട്രീയമായി ഉപയോഗിക്കാനാണ് പാർട്ടിയുടെ തീരുമാനം. വിഷയം ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.പാലാ ബിഷപ്പ് ഹൗസിലേക്ക് മാർച്ച് നടത്തിയത് മത തീവ്രവാദികളാണെന്നും ഈ സാഹചര്യത്തിൽ ബിഷപ്പിന് സംരക്ഷണം നൽകാൻ കേന്ദ്രം ഇടപെടണമെന്നുമാണ് കത്തിലെ ആവശ്യം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BJP KERALAM, LOVE JIHAD, BJP
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.