നാർക്കോട് ജിഹാദ് പരാമർശവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾക്കിടെ കഴിഞ്ഞ ദിവസം പാല ബിഷപ്പിന് പിന്തുണച്ചുകൊണ്ട് ജോസ് കെ മാണി രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെ ജോസിനെ രൂക്ഷമായി വിമർശിച്ചിരിക്കുകയാണ് നടൻ ഹരീഷ് പേരടി.
ജോസിനെ വിളിച്ച് വരുത്തി, മുഖ്യമന്ത്രി പിണറായി വിജയൻ ചന്തിയ്ക്ക് ഒരു നുള്ളോ, ചൂരലുകൊണ്ട് ഒരു അടിയോ കൊടുക്കണമെന്നാണ് താൻ വിചാരിക്കുന്നതെന്നാണ് ഹരീഷ് പേരടി പറഞ്ഞു. 'ബിഷപ്പിന്റെ വാക്കുകൾ ചിലർ വളച്ചൊടിച്ചു, ബിഷപ്പിന് ജോസ് കെ മാണിയുടെ പിന്തുണ' എന്ന ഒരു മാദ്ധ്യമത്തിന്റെ വാർത്ത പങ്കുവച്ചുകൊണ്ട്, ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു നടന്റെ വിമർശനം.
'ജോസിനെ വിളിച്ച് വരുത്തി..പിണറായി ചന്തിക്ക് ഒരു നുള്ളോ, ചൂരലുകൊണ്ട് ഒരു അടിയോ കൊടുക്കണം...എന്നാണ് ഞാൻ വിചാരിക്കുന്നത്' എന്നാണ് ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |