SignIn
Kerala Kaumudi Online
Saturday, 20 April 2024 8.55 AM IST

പുത്തൻ കാലത്തെ പെൺ ജീവിതം ചർച്ച ചെയ്യുന്ന 'പിപ്പലാന്ത്രി'; പെൺഭ്രൂണഹത്യയുടെ സാമൂഹ്യ രാഷ്‌ട്രീയം പറയുന്ന ചിത്രം റിലീസിനൊരുങ്ങി

film

പുതുമുഖ താരങ്ങളെ അണിനിരത്തി പൂർണമായും രാജസ്ഥാനിൽ ചിത്രീകരിച്ച മലയാളചിത്രം 'പിപ്പലാന്ത്രി' റിലീസിനൊരുങ്ങി. കാലികപ്രസക്‌തിയുള‌ള സാമൂഹിക പ്രശ്‌നമായ പെൺഭ്രൂണഹത്യയുടെ രഹസ്യങ്ങൾ തേടിയുള്ള പ്രയാണമാണ് 'പിപ്പലാന്ത്രി'യുടെ കഥാസാരം. ഷോജി സെബാസ്റ്റ്യൻ

സംവിധാനം ചെയ്‌ത ചിത്രത്തിൽ രാജസ്ഥാൻ ഗ്രാമങ്ങളിൽ നടക്കുന്ന അനുഷ്ഠാനങ്ങളും ആചാരങ്ങളും ആഘോഷങ്ങളും നേരിട്ട് ചിത്രീകരിക്കുകയായിരുന്നു. 'സിനിമയ്ക്ക് വേണ്ടി പ്രത്യേകിച്ച് ഒന്നും ഷൂട്ട് ചെയ്തിട്ടില്ല. മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഗ്രാമങ്ങളിലെ പ്രാകൃത ആചാരങ്ങൾ ചിത്രീകരിക്കാനായത്. എല്ലാം ഗ്രാമ മുഖ്യന്മാരുടെ അനുമതിയോടെ നൂറുകണക്കിന് ഗ്രാമവാസികളെ അണിനിരത്തിയായിരുന്നു.' സംവിധായകൻ ഷോജി സെബാസ്റ്റ്യൻ പറയുന്നു.

പെൺഭ്രൂണഹത്യയുടെ സാമൂഹിക രാഷ്ട്രീയമാണ് ചിത്രം ചർച്ച ചെയ്യുന്നത്. ചരിത്രപരമായ ഒട്ടേറെ വിഷയങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. പെൺകുട്ടികളുടെ ജീവിതവും ആധുനിക ജീവിതത്തിലൂടെ പെൺകുട്ടികളുടെ ജീവിതത്തിലുണ്ടായ മാറ്റങ്ങളും ചിത്രം ചർച്ച ചെയ്യുന്നുണ്ട്. ഗൗരവമേറിയ സാമൂഹിക പ്രശ്നമാണ് പിപ്പരാന്ത്രിയിലൂടെ ദൃശ്യവത്ക്കരിക്കുന്നതെന്നും സംവിധായകൻ ഷോജി സെബാസ്റ്റ്യൻ പറഞ്ഞു. മലയാളസിനിമയിൽ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത ലൊക്കേഷനുകൾ ഈ സിനിമയുടെ മറ്റൊരു പുതുമയാണ്. രാജസ്ഥാൻ ഗ്രാമങ്ങൾ തന്നെയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ഗ്രാമങ്ങളുടെ ദൃശ്യഭംഗി മനോഹരമായി സിനിമയിൽ ഒപ്പിയെടുത്തിട്ടുണ്ട്. മനോഹരങ്ങളായ പാട്ടുകളും ചിത്രത്തിൽ ഒരുക്കിയിട്ടുണ്ട്.

സുരേഷ് വേലത്ത്, ഋഷി, മിയശ്രീ, ജോഷി നായർ, രാകേഷ്ബാബു, കാവ്യ, ജോൺ മാത്യൂസ് തുടങ്ങിയവരാണ് മുഖ്യ അഭിനേതാക്കൾ.ബാനർ സിക്കാമോർ ഫിലിം ഇന്റർനാഷണൽ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷോജി സെബാസ്റ്റ്യൻ, പ്രൊഫ. ജോൺ മാത്യൂസ്, ക്യാമറ സിജോ എം എബ്രഹാം, തിരക്കഥ ഷെല്ലി ജോയ് ,ഷോജി സെബാസ്റ്റ്യൻ, എഡിറ്റർ ഇബ്രു എഫ് എക്‌സ്, ഗാനരചന ചിറ്റൂർ ഗോപി, ജോയ്സ് തോന്നിയാമല, സംഗീതം ഷാന്റി ആന്റണി, ആർട്ട് രതീഷ്, കോസ്റ്റ്യൂം ഡിസൈനർ ബെൻസി കെ ബി, മേക്കപ്പ് മിനി െ്രസ്രെൽമേക്ക്, അസോസിയേറ്റ് ഡയറക്ടർ സജേഷ് സജീവ്, പ്രൊഡക്ഷൻ കൺട്രോളേഴ്സ് ജോഷി നായർ, രാകേഷ് ബാബു, പ്രൊഡക്ഷൻ മാനേജർ എ കെ വിജയൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ പ്രൊ. ജോൺ മാത്യൂസ്, സ്റ്റിൽസ് മെഹ്രാജ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS, CINEMA SET, PIPPALANTRY
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.