SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.30 PM IST

മഴ: ജില്ലയിലെ ഡാം ജലനിരപ്പ് ഉയർന്നു

dam

പാലക്കാട്: ജില്ലയിൽ രണ്ടാഴ്ചയായി തുടരുന്ന ശക്തമായ മഴയെ തുടർന്ന് ഡാമുകളുടെ ജലനിരപ്പ് ഉയർന്നു. ഡാമുകളുടെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴയാണ് കഴിഞ്ഞ ദിവസങ്ങളിൽ പെയ്തത്. മലമ്പുഴ ഡാമിൽ 111.75 മീറ്ററാണ് ഇന്നലത്തെ ജലനിരപ്പ്. 115.06 ആണ് ഡാമിന്റെ സംഭരണ ശേഷി. 108.204 സംഭരണശേഷിയുള്ള പോത്തുണ്ടി ഡാമിന്റെ ഇന്നലത്തെ ജലനിരപ്പ് 106.89 ആണ് രേഖപ്പെടുത്തിയത്.

മഴ ശക്തിപ്രാപിക്കുന്നതോടെ ഡാമുകളിലെ ജലനിരപ്പ് ഇനിയും ഉയരാനാണ് സാദ്ധ്യതയെന്ന് അധികൃതർ പറഞ്ഞു. എന്നാൽ ജില്ലയിൽ ഒന്നാംവിള കൊയ്ത്ത് ആരംഭിച്ചിരിക്കുന്നതിനാൽ മഴ തുടരുന്നത് കർഷകരെ ആശങ്കയിലാക്കുന്നു.

  • ഡാം- ഇന്നലത്തെ ജലനിരപ്പ്- സംഭരണ ശേഷി (മീറ്ററിൽ)

1.മലമ്പുഴ- 111.75- 115.06

2.പോത്തുണ്ടി- 106.89- 108.204

3.മംഗലം- 77.20- 77.88

4.മീങ്കര- 155.75- 156.36

5.ചുള്ളിയാർ- 151.18- 154.08

6.കാഞ്ഞിരപ്പുഴ- 94.01- 97.50

7.വാളയാർ- 199.62- 203

8.ശിരുവാണി- 875.87- 878.50

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.