പാലക്കാട്: വാളയാർ കേസിന്റെ കീഴ്ക്കോടതി വിധിയും അന്വേഷണവും തെറ്റെന്നു ഹൈക്കോടതി കണ്ടെത്തിയിട്ടും കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥരെ സർക്കാർ സംരക്ഷിക്കുന്നത് അത്ഭുതപ്പെടുത്തുന്നുവെന്ന് വി.കെ. ശ്രീകണ്ഠൻ എം.പി. വാളയാർ പെൺകുട്ടികളുടെ അമ്മ അട്ടപ്പള്ളത്ത് വീടിനു മുന്നിൽ നടത്തുന്ന ഏകദിന നിരാഹാര സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേസ് അട്ടിമറിച്ച സോജൻ, ചാക്കോ തുടങ്ങിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിവരുന്ന സമരത്തിന്റെ തുടർച്ചയായാണ് ഈ സത്യഗ്രഹം.
യോഗത്തിൽ സമരസമിതി ജോ. കൺവീനർ അനിത ഷിനു അദ്ധ്യക്ഷയായി. കൺവീനർ വി.എം. മാർസൻ,
എലിസബത്ത് റാണി, അഡ്വ. ജലജ മാധവൻ, എ. രാജേഷ്, എ. വിൻസന്റ്, പി.എച്ച്. കബീർ, കൃഷ്ണൻ മലമ്പുഴ, സലിൽ ലാൽ അഹമ്മദ്, കെ. മായാണ്ടി, പത്മ മോഹനൻ, നിത്യാനന്ദൻ, രാജേന്ദ്രൻ, കൃഷ്ണൻകുട്ടി കുനിശ്ശേരി, വിജയൻ അമ്പലക്കാട് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |