കോട്ടയം : ജില്ലയിൽ 1027 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1009 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 18 പേർ രോഗബാധിതരായി. 2234 പേർ രോഗമുക്തരായി. പുതിയതായി 5355 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.17 ശതമാനമാണ്.
രോഗം ബാധിച്ചവരിൽ 459 പുരുഷൻമാരും 428 സ്ത്രീകളും 140 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 185 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 8296 പേരാണ് ചികിത്സയിലുള്ളത്. 50045 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്. കോട്ടയം നഗരസഭയിലാണ് ഏറ്റവും കൂടുതൽ രോഗികൾ. കോട്ടയം-141,കോരുത്തോട്-46, ഏറ്റുമാനൂർ-45, ചങ്ങനാശേരി-41, പനച്ചിക്കാട്-40,വെള്ളൂർ-34, ,മീനച്ചിൽ-24, കാഞ്ഞിരപ്പള്ളി, പുതുപ്പള്ളി, വൈക്കം, മണിമല-23, പാറത്തോട്, പാമ്പാടി-22, പാലാ, ചിറക്കടവ്, കുറിച്ചി-21, തൃക്കൊടിത്താനം-20, എരുമേലി, വാഴപ്പള്ളി-19, കൂരോപ്പട, അതിരമ്പുഴ-16, മാഞ്ഞൂർ, കരൂർ, പായിപ്പാട്-15, മീനടം, മാടപ്പള്ളി, കാണക്കാരി, അയർക്കുന്നം-14, ഈരാറ്റുപേട്ട, മുണ്ടക്കയം-13,അയ്മനം, മുളക്കുളം, വിജയപുരം-12, ഭരണങ്ങാനം, വാഴൂർ, ടി.വി പുരം-11, കുറവിലങ്ങാട്-10, തലപ്പലം-9, കറുകച്ചാൽ, കടുത്തുരുത്തി, ആർപ്പൂക്കര- 8, ഉദയനാപുരം, തിരുവാർപ്പ്, കിടങ്ങൂർ, വെള്ളാവൂർ-7, മുത്തോലി, ചെമ്പ്,. തിടനാട്, രാമപുരം6
നീണ്ടൂർ, ഞീഴൂർ, വെളിയന്നൂർ, എലിക്കുളം, തലയാഴം-5 എന്നിങ്ങനെയാണ് തദ്ദേശാടിസ്ഥാനത്തിലുള്ള രോഗക്കണക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |