SignIn
Kerala Kaumudi Online
Thursday, 25 April 2024 4.13 AM IST

സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങൾക്ക് നാളെ തുടക്കം

cpm

കോട്ടയം : യു.ഡി.എഫ് ശക്തി കേന്ദ്രമായ കോട്ടയത്ത് കഴിഞ്ഞ തദ്ദേശ - നിയമസഭ തിരഞ്ഞെടുപ്പുകളിൽ നേടിയ മുന്നേറ്റത്തിന്റെ ആവേശത്തിൽ സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങൾക്ക് നാളെ തുടക്കമാകും. ജനുവരി 12മുതൽ 14 വരെ കോട്ടയത്ത് ജില്ലാ സമ്മേളനം നടത്തുന്നതിന്റെ മുന്നോടിയായി ബ്രാഞ്ച്, ഏരിയ സമ്മേളനങ്ങൾ ഡിസംബറോടെ പൂർത്തിയാക്കും. 1674 ബ്രാഞ്ച് കമ്മിറ്റികളിൽ ഒക്ടോബർ പത്തോടെ സമ്മേളനം പൂർത്തിയാകും. 15 മുതൽ നവംബർ 15 വരെ 129 ലോക്കൽ കമ്മിറ്റി സമ്മേളനം നടക്കും. നവംബർ 15 മുതൽ ഡിസംബർ 15 വരെ ഏരിയ കമ്മിറ്റി സമ്മേളനങ്ങൾ പൂർത്തിയാക്കിയാകും. മാമ്മൻ മാപ്പിള ഹാളിൽ ജനുവരി 12 ന് ജില്ലാ സമ്മേളനം ആരംഭിക്കുക.
കൊവിഡ് നിബന്ധന പാലിക്കുന്നതിന്റെ ഭാഗമായി പൊതു സമ്മേളനങ്ങൾ ഓൺലൈൻ ആയിരിക്കും. പ്രകടനമുണ്ടാകില്ല. ആദ്യമായി തുടർഭരണം ലഭിച്ച സാഹചര്യത്തിൽ പാർട്ടി പ്രവർത്തനം, പ്രവർത്തകരുടെ പെരുമാറ്റം എന്നിവയുമായി ബന്ധപ്പെട്ട ക്ലാസുകൾ ഉണ്ടാകും. സെമിനാറുകൾക്കു പകരം വെബിനാർ നടത്തും. ജില്ലാ സമ്മേളന പ്രതിനിധികളുടെ എണ്ണം 250 ൽ നിന്ന് 150 ആയി കുറയ്ക്കും. പ്രായപരിധിയുടെ പേരിൽ ജില്ലാ സെക്രട്ടേറിറ്റ്, ജില്ലാ കമ്മിറ്റികളിൽ നിന്ന് ഏതാനും അംഗങ്ങളെ മാറ്റി യുവാക്കൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകിയേക്കും. എ.വി.റസൽ സെക്രട്ടറിയായി തുടരാനാണ് സാദ്ധ്യത.

കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചാവും പ്രധാന സമ്മേളനങ്ങൾ. ഒപ്പം ഓൺലൈൻ സൗകര്യം ഉപയോഗിച്ച് ജന പങ്കാളിത്തവും ഉറപ്പാക്കും

എ.വി.റസൽ

ജില്ലാ സെക്രട്ടറി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.