SignIn
Kerala Kaumudi Online
Saturday, 20 April 2024 2.26 AM IST

സംസ്ഥാന പട്ടയമേള ഇന്ന്: കൂടുതൽ തൃശൂരിൽ

pinarayi-vijayan

തൃശൂർ: സർക്കാരിന്റെ നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി ജില്ലകളിൽ നടക്കുന്ന പട്ടയ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെ 11.30ന് ഓൺലൈനായി നിർവഹിക്കും. ഏറ്റവും കൂടുതൽ പട്ടയം വിതരണം ചെയ്യുന്നത് തൃശൂരിലാണ്, 3575. ഇതിൽ 270 എണ്ണം വനഭൂമി പട്ടയങ്ങളാണ്.

എട്ട് വിഭാഗങ്ങളിലായാണ് പട്ടയം വിതരണം ചെയ്യുന്നത്. മിച്ചഭൂമി പട്ടയം 96, സുനാമി പട്ടയം 7, ഇനാം പട്ടയം 21, 1993 ലെ പതിവ് ചട്ടപ്രകാരം വനഭൂമി പട്ടയം 270, ലാൻഡ് ട്രിബ്യൂണൽ പട്ടയം 2511, ദേവസ്വം പട്ടയം 661, 1995 പതിവ് ചട്ടപ്രകാരമുള്ള മുനിസിപ്പൽ പട്ടയം 5, 1964ലെ പതിവ് ചട്ടപ്രകാരമുള്ള പട്ടയം 4 എന്നിങ്ങനെയാണ് വിതരണം ചെയ്യുന്നത്. തൃശൂർ ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ റവന്യൂ മന്ത്രി കെ. രാജൻ അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, ഡോ. ആർ. ബിന്ദു എന്നിവർ മുഖ്യാതിഥികളാകും. 7 താലൂക്ക് തലകേന്ദ്രങ്ങളിലും പട്ടയമേളകൾ നടക്കും. വില്ലേജ് ഓഫീസുകൾ മുഖേന കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് 13,534 പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്.

ജില്ലകളിലെ പട്ടയവിതരണം

തൃശൂർ 3575
ഇടുക്കി 2423
മലപ്പുറം 2061
കോഴിക്കോട് 1739
പാലക്കാട് 1034
കണ്ണൂർ 830
കാസർകോട് 589
എറണാകുളം 530
വയനാട് 406
ആലപ്പുഴ 108
കോട്ടയം 74
കൊല്ലം 58
പത്തനംതിട്ട 55
തിരുവനന്തപുരം 52

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PINARAYI VIJAYAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.