SignIn
Kerala Kaumudi Online
Saturday, 18 September 2021 7.50 AM IST

14 വീടുകളായി, കടലിന്റെ മക്കൾ 16ന് താമസിക്കാനെത്തും

veedu

പുനർഗേഹം' പദ്ധതിയിൽ വീടുകളുടെ താക്കോൽ ദാനം 16ന്

കോഴിക്കോട്: തീരദേശ വേലിയേറ്റ മേഖലയിൽ കഴിയുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് 'പുനർഗേഹം' പദ്ധതിയിൽ പൂർത്തിയാക്കിയ 14 വീടുകളുടെ താക്കോൽ ദാനം 16ന് നടക്കും. സംസ്ഥാന സർക്കാരിന്റെ 100 ദിന പരിപാടിയിൽ ഉൾപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ 308 വീടുകളുടെയും 303 ഫ്ലാറ്റുകളുടെയും താക്കോൽ കൈമാറൽ ഉദ്ഘാടനത്തോടനുബന്ധിച്ച്
ജില്ലയിൽ നാലു വേദികളിലായാണ് ചടങ്ങ് നടക്കുക.

പുനർഗേഹം പദ്ധതിയിൽ ഒരു കുടുംബത്തിന് പരമാവധി 10 ലക്ഷം രൂപയുടെ ധനസഹായമാണ് നൽകുന്നത്. സ്ഥലം വാങ്ങി വീട് നിർമിക്കുന്നതിന് സ്ഥലത്തിന് ആറു ലക്ഷം രൂപയും വീട് നിർമാണത്തിന് നാലു ലക്ഷം രൂപയുമാണ് നൽകുക. വീടും ഭൂമിയും ഒന്നിച്ചു വാങ്ങൽ, ഫ്‌ളാറ്റ് സമുച്ചയം, റസിഡന്റ് ഗ്രൂപ്പ് എന്നീ മൂന്നു രീതിയിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

ജില്ലയിൽ ചാലിയം മുതൽ അഴിയൂർ വരെ 34 മത്സ്യഗ്രാമങ്ങളിലായി 2,609 കുടുംബങ്ങളാണ് 50 മീറ്ററിനുള്ളിൽ കഴിയുന്നത്. ആദ്യഘട്ടത്തിൽ മാറിത്താമസിക്കാൻ സന്നദ്ധത അറിയിച്ച 318 പേരിൽ 17 പേർ വീടും സ്ഥലവും ഒന്നിച്ചു കണ്ടെത്തുകയും 53 പേർ സ്ഥലം കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ജില്ലാ കളക്ടർ ചെയർമാനായ ജില്ലാതല അപ്രൂവൽ കമ്മിറ്റിയാണ് രജിസ്‌ട്രേഷൻ ഉൾപ്പെടെയുളള നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നത്. ഏകദേശം 50 ഗുഭോക്താക്കളുടെ രജിസ്‌ട്രേഷൻ പുരോഗമിച്ചുവരികയാണ്.

കോഴിക്കോട് സമുദ്ര ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്, എം.കെ.രാഘവൻ എംപി, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, കോർപ്പറേഷൻ മേയർ ഡോ.ബീനാ ഫിലിപ്പ് എന്നിവരും എലത്തൂർ സി.എം.സി ഗേൾസ് ഹൈസ്‌കൂളിൽ വനംമന്ത്രി എ.കെ.ശശീന്ദ്രനും കൊയിലാണ്ടിയിൽ കാനത്തിൽ ജമീല എം.എൽ.എയും വടകരയിൽ കെ.മുരളീധരൻ എംപി, കെ.കെ.രമ എം.എൽ.എ എന്നിവരും പങ്കെടുക്കും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KOZHIKODE, PUNARGEHAM
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.