കോഴഞ്ചേരി: മുത്തൂറ്റ് കോളേജ് ഒഫ് അലൈഡ് ഹെൽത്ത് സയൻസിൽ 2021- 22 അദ്ധ്യയന വർഷത്തേക്കുള്ള കേരളാ യൂണിവേഴ്സിറ്റി ഒഫ് ഹെൽത്ത് സയൻസ് നടത്തുന്ന നാല് വർഷദൈർഘ്യമുള്ള ബി.എസ്.സി മെഡിക്കൽ ലബോറട്ടറി ടെക്നോളജി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ദ്വിവത്സര ഡിപ്ളോമ കോഴ്സുകളായ റേഡിയോ ഡയഗ്നോ സിസ്, അനസ്തീഷ്യാ ആൻഡ് ക്രിട്ടിക്കൽ കെയർ ടെക്നോളജി സി.എസ്.എസ്.ഡി കോഴ്സുകളുടെയും അഡ്മിഷൻ ഇതോടൊപ്പം ആരംഭിച്ചതായി ചീഫ് അക്കാഡമിക് ഓഫീസർ ശ്രീകാന്ത്. ജി അറിയിച്ചു. അഡ്മിഷനും വിശദവിവരങ്ങൾക്കും ഫോൺ: 7025946600, 9388949787.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |