SignIn
Kerala Kaumudi Online
Saturday, 20 April 2024 6.31 AM IST

പത്തനംതിട്ട നഗരത്തിൽ ഗതാഗത ക്രമീകരണം ഒരുക്കുന്നു പരിഷ്‌കാരങ്ങൾക്കായി പരിശോധന നടത്തി

traffic
പത്തനംതിട്ട നഗരത്തിൽ സമഗ്ര ട്രാഫിക് പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിനായി ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി ചെയർമാനും നഗരസഭാദ്ധ്യക്ഷനുമായ അഡ്വ.സക്കീർ ഹുസൈന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ പരിശോധന നടത്തുന്നു.

പത്തനംതിട്ട : നഗരത്തിലെ ഗതാഗത പരിഷ്‌കാരങ്ങൾ സംബന്ധിച്ച് ട്രാഫിക് റഗുലേറ്ററി കമ്മിറ്റി അദ്ധ്യക്ഷനും നഗരസഭ ചെയർമാനുമായ ടി. സക്കീർ ഹുസൈന്റെ നേതൃത്വത്തിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നേരിട്ട് പരിശോധന നടത്തി. നഗരത്തിലെ വിവിധയിടങ്ങളിൽ പൊതുജനങ്ങൾ, വ്യാപാരികൾ, ഓട്ടോറിക്ഷ തൊഴിലാളികൾ, സ്വകാര്യ ബസ് തൊഴിലാളി സംഘടനകൾ, വിവിധ രാഷ്ട്രീയ സാംസ്‌കാരിക സംഘടനകൾ എന്നിവരിൽ നിന്ന് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിച്ചു. മാനദണ്ഡങ്ങൾ പാലിക്കാതെ കച്ചവടസ്ഥാപനങ്ങൾ അനധികൃതമായി പുറത്തേക്ക് ഇറക്കി വച്ചിട്ടുള്ള മുഴുവൻ സാധനങ്ങളും ഉടൻ നീക്കംചെയ്യാനും നഗരസഭ നിർദ്ദേശം നൽകി. ട്രാഫിക്ക് റഗുലേറ്ററി കമ്മിറ്റി പ്രതിനിധികളായ പി.ഡബ്ല്യു.ഡി (റോഡ്‌സ് ) അസ്സിസ്റ്റന്റ് എൻജിനീയർ വിനീത.വി, ട്രാഫിക് എസ്.ഐ രവി, മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ വാഗീശ്വരൻ, കെ.എസ്.ആർ.ടി.സി എ.ടി.ഒ സുധിൽ പ്രഭാനന്ദൻ, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാർ, കൗൺസിലർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാര സംഘടന പ്രതിനിധികൾ, പൗരസമിതി ഭാരവാഹികൾ, നഗരസഭാ ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.

പ്രധാന നിർദ്ദേശങ്ങൾ

1. മുൻസിപ്പൽ ബസ് സ്റ്റാൻഡിന് മുമ്പിലെ റോഡിൽ സ്ഥാപിച്ചിരിക്കുന്ന ഡിവൈഡറുകൾ നീക്കംചെയ്യുക

2. തൈക്കാവ് സ്‌കൂൾ ഭാഗത്തുനിന്ന് താഴേക്ക് വരുന്ന വാഹനങ്ങൾ പഴയ ബസ് സ്റ്റാൻഡിൽ എത്താതെ ഔഷധിക്ക് സമീപത്തു നിന്ന് ഇടത്തേക്ക് തിരിഞ്ഞു പോവുക

3. വാഴമുട്ടം റോഡിൽ നിന്ന് നഗരത്തിലേക്ക് വരുന്ന വാഹനങ്ങൾ മോസ്‌ക് റോഡ് വഴി സെൻട്രൽ ജംഗ്ഷനിൽ എത്തുക

4. അബാൻ ജംഗ്ഷൻ, സ്റ്റേഡിയം ജംഗ്ഷൻ എന്നിവിടങ്ങളിൽ ട്രാഫിക് സിഗ്‌നലിന് സമീപമുള്ള ബസ് സ്റ്റോപ്പുകൾ പുനഃക്രമീകരിക്കുക.

5. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തെ അനധികൃത സ്വകാര്യ ബസ് സ്റ്റോപ്പ് നിറുത്തലാക്കുക.

6. കുമ്പഴ ഭാഗത്തുനിന്ന് നഗരത്തിലേക്ക് എത്തുന്ന കെ.എസ്.ആർ.ടി.സി ബസുകൾ അബാൻ ജംഗ്ഷനിൽ നിന്ന് മിനി സിവിൽ സ്റ്റേഷന് മുന്നിൽ എത്തി വലത്തേക്ക് തിരിഞ്ഞ് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ എത്തുക.

7. അബാൻ ജംഗ്ഷൻ - മുനിസിപ്പൽ സ്റ്റാൻഡ് റോഡ്, അബാൻ ജംഗ്ഷൻ - മിനി സിവിൽ സ്റ്റേഷൻ റോഡ്, സെൻട്രൽ ജംഗ്ഷൻ - സ്റ്റേഡിയം റോഡ് തുടങ്ങിയ ഭാഗങ്ങളിൽ റോഡിന്റെ ഒരു വശത്ത് പാർക്കിംഗ് സൗകര്യം ഒരുക്കുക.

8. പഴയ ബസ് സ്റ്റാൻഡിൽ ഡിവൈഡറുകൾ സ്ഥാപിച്ച് സ്വകാര്യ ബസുകൾക്ക് കടന്നുവരാനുള്ള ഉള്ള വഴി സുഗമമാക്കുക.

9. കോളജ് റോഡിൽ ഫെഡറൽ ബാങ്കിന് എതിർവശത്തുകൂടി പീപ്പിൾസ് ക്ലിനിക്, പള്ളിപ്പടി റോഡ് വൺവേ ആക്കി കോഴഞ്ചേരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് സൗകര്യം ഒരുക്കുക.

10. കോളജ് റോഡ് സ്റ്റേഡിയം ജംഗ്ഷന് സമീപം ഇടതു വശത്തെ പാർക്കിംഗ് ഒഴിവാക്കുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.