SignIn
Kerala Kaumudi Online
Saturday, 20 April 2024 10.13 AM IST

കേരളകൗമുദി മുഖപ്രസംഗം വഴികാട്ടി, വിനാശലഹരിക്ക് സർക്കാർ പൂട്ട്, കോടതി ഉത്തരവിൽ കർമ്മപദ്ധതി ഒരുങ്ങി

drug

തിരുവനന്തപുരം: കേരളത്തിൽ വർദ്ധിക്കുന്ന ലഹരിമരുന്ന് ഉപയോഗവും തുടർന്നുള്ള കുറ്റകൃത്യങ്ങളും തടയാൻ സർക്കാരിന്റെ കർമ്മപദ്ധതി.

'സ്വൈരജീവിതം തകർക്കാൻ അനുവദിക്കരുത് 'എന്ന തലക്കെട്ടിൽ 2019 മാർച്ച് 21ന് കേരളകൗമുദി പ്രസിദ്ധീകരിച്ച മുഖപ്രസംഗവും, കോട്ടയം മുൻ ജില്ലാ പൊലീസ് മേധാവി എൻ. രാമചന്ദ്രന്റെ കത്തും പരിഗണിച്ച് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലെ ഉത്തരവ് പ്രകാരമാണ് കർമ്മപദ്ധതിയുണ്ടാക്കിയത്. സ്കൂളുകളിലും കോളേജുകളിലും പ്രിൻസിപ്പൽമാരടങ്ങിയ വിർച്വൽ പൊലീസ്, എക്സൈസ് യൂണിറ്റുകൾ രൂപീകരിക്കും. വിദ്യാർത്ഥികളെ ലഹരിമരുന്നിന്റെ ഉപഭോഗം കണ്ടെത്താനുള്ള കിറ്റുപയോഗിച്ച് പരിശോധിക്കാനും ആഭ്യന്തര അഡി.ചീഫ്സെക്രട്ടറി ടി.കെ.ജോസിന്റെ ഉത്തരവിൽ അനുമതി നൽകി.

കർമ്മ പദ്ധതി

കാമ്പസുകളിലും ഹോസ്റ്റലുകളിലും മയക്കുമരുന്നുപയോഗം കണ്ടെത്താൻ പരിശോധന. ലഹരിവില്പനക്കാരെ കണ്ടെത്താൻ സ്ക്വാഡുകൾ

എല്ലാ കോളേജുകളിലും ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർമാരുടെ നേതൃത്വത്തിൽ പ്രിൻസിപ്പൽ തലവനായി 'നേർക്കൂട്ടം' സമിതിയും ഹോസ്റ്റലുകളിൽ 'ശ്രദ്ധ' സമിതിയും. സമിതികളിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും തദ്ദേശ പ്രതിനിധികളും.

ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് കോളേജുകളിൽ സ്റ്റുഡന്റ് പൊലീസ് വോളന്റിയർ കോർപ്സ്. സ്റ്റുഡന്റ് പൊലീസ് കേഡറ്റ്. അൺ എയ്ഡഡ് സ്കൂളുകളിലും കോളേജുകളിലുമടക്കം പ്രൊട്ടക്ഷൻ ഗ്രൂപ്പുകളും ആന്റി നാർകോട്ടിക് ക്ലബുകളും.

കോളേജുകൾക്കടുത്തുള്ള ഒഴിഞ്ഞ കെട്ടിടങ്ങളിലും കടകളിലും മിന്നൽ പരിശോധന. ലഹരിവസ്തുക്കൾ വിൽക്കുന്ന കടകളുടെ ലൈസൻസ് റദ്ദാക്കും.

എല്ലാ താലൂക്കിലും ഒരു സ്കൂളിൽ എക്സൈസിന്റെ ഉണർവ് പദ്ധതി.

നർകോട്ടിക് കൺട്രോൾ ബ്യൂറോയുമായി ചേർന്ന് കേരളത്തിലേക്കുള്ള മയക്കുമരുന്ന് ശൃംഖല തകർക്കും.

ലഹരി വിരുദ്ധത

സിലബസിൽ

 ഹയർ സെക്കൻഡറി സിലബസിൽ ലഹരിവിരുദ്ധ പാഠങ്ങൾ

വിദ്യാർത്ഥികൾക്ക് ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്, സെമിനാർ

21വയസിൽ താഴെയുള്ളവർക്ക് ലഹരിവിമുക്ത കേന്ദ്രങ്ങൾ

മയക്കുമരുന്ന് വിതരണത്തെക്കുറിച്ച് രഹസ്യാന്വേഷണം ശക്തമാക്കും

സമൂഹമാദ്ധ്യമങ്ങളിലെ മയക്കുമരുന്ന് വില്പനയെക്കുറിച്ച് വിവരം നൽകാൻ പോർട്ടൽ.

സിന്തറ്റിക്, ഫാ‌‌ർമസ്യൂട്ടിക്കൽ മയക്കുമരുന്ന് കണ്ടെത്താൻ പൊലീസിനും എക്സൈസിനും പരിശീലനം

ലഹരിവിരുദ്ധ ചികിത്സയ്ക്ക് ബെവ്കോയുടെ സി.എസ്.ആർ ഫണ്ടിൽ നിന്ന് പണം നൽകും

9447178000,
9061178000

(എക്സൈസ് കംപ്ലെയിന്റ് സെല്ലിന്റെ ഈ നമ്പരുകൾ കാമ്പസുകളിലും ഹോസ്റ്റലുകളിലും പ്രദർശിപ്പിക്കും)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DRUG
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.