SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.51 AM IST

പ്ലസ് വൺ പ്രവേശനം: സാദ്ധ്യതാ ലിസ്റ്റായി, തിരുത്താൻ അവസരം

v

ആദ്യ അലോട്ട്മെന്റ് 22 ന്, തെറ്റുകൾ തിരുത്താൻ 16 വരെ അവസരം

കൊല്ലം: പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്റ് ലിസ്​റ്റ് ഇന്നലെ പ്രസിദ്ധീകരിച്ചു. റിസൾട്ട് പരിശോധിക്കാനുള്ള സാങ്കേതിക സൗകര്യങ്ങൾ സർക്കാർ, എയ്ഡഡ് ഹയർസെക്കൻഡറി സ്‌കൂളുകളിലെ ഹെൽപ്പ് ഡെസ്‌കുകളിൽ നിന്നു ലഭിക്കും. 22 ന് പ്രസിദ്ധീകരിക്കുന്ന ആദ്യ അലോട്ട്‌മെന്റിന്റെ സാദ്ധ്യത ലിസ്റ്റാണ് പ്രസിദ്ധീകരിച്ചത്.

സ്‌കൂളുകളിൽ പ്രവേശനം നേടാൻ ആദ്യ അലോട്ട്‌മെന്റ് ലിസ്​റ്റ് വരുന്നത് വരെ കാത്തിരിക്കണം. അപേക്ഷകരിൽ കൂടുതൽപേരും ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ പല വിദ്യാർത്ഥികളും ഓപ്‌ഷനുകളിൽ യോഗ്യത നേടിയിട്ടില്ല എന്നത് നിരാശയുണ്ടാക്കിയിട്ടുണ്ട്. ഇവരിൽ ഭൂരിഭാഗം പേരും സയൻസ് ഗ്രൂപ്പ് ഇഷ്ടവിഷയമായി ഓപ്‌ഷൻ നൽകിയവരാണ്. 16ന് വൈകിട്ട് 5 വരെ ഓപ്‌ഷനുകളിൽ തിരുത്തൽ വരുത്താനും പുന:ക്രമീകരിക്കാനും അവസരമുണ്ട്. എന്തെങ്കിലും തിരുത്തലുകൾ ആവശ്യമുണ്ടെങ്കിൽ കാൻഡിഡേറ്റ് ലോഗിനിലെ എഡിറ്റ് ആപ്ലിക്കേഷൻ എന്ന ലിങ്കിലൂടെ തിരുത്തലുകൾ, ഉൾപ്പെടുത്തലുകൾ എന്നിവ ചെയ്യാനാവും..

തിരുത്താൻ കഴിയുന്നവ

 ഗ്രൂപ്പ് വിഷയങ്ങളുടെ ഓപ്ഷനുകൾ

 അലോട്ട്‌മെന്റിനെ സ്വാധീനിക്കുന്ന ജാതി സംവരണ വിവരങ്ങൾ

 ബോണസ് പോയിന്റ് ലഭിക്കുന്ന വിവരങ്ങൾ

 താമസിക്കുന്ന പഞ്ചായത്തിന്റെയും താലൂക്കിന്റെയും വിവരങ്ങൾ

 ടൈ ബ്രേക്കിന് പരിഗണിക്കുന്ന മ​റ്റ് പാഠ്യേതര പ്രവർത്തനങ്ങൾ (കലാകായിക മേളകൾ, ക്ലബ്ബുകൾ
മുതലായവ)

ശ്രദ്ധിക്കണം അപേക്ഷ

അപേക്ഷകളിൽ ജാതി, കാ​റ്റഗറി വിവരങ്ങൾ രേഖപ്പെടുത്തിയതിൽ ചില പൊരുത്തക്കേടുകളുണ്ടെന്ന് അധികൃതർ പറയുന്നു. ഉദാഹരണമായി ഈഴവ എന്ന് ജാതി രേഖപ്പെടുത്തിയ ചില അപേക്ഷകർ കാ​റ്റഗറിയിൽ ഈഴവ എന്നതിന് പകരം ഹിന്ദു ഒ.ബി.സി എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത്തരം തെ​റ്റുകൾ തിരുത്താതിരുന്നാൽ അലോട്ട്‌മെന്റ് ലഭിച്ചാലും പ്രവേശനം
ബുദ്ധിമുട്ടാകും. എല്ലാ അപേക്ഷകരും പ്രൊസ്‌പെക്ടസിലെ നിർദ്ദേശങ്ങളനുസരിച്ചുള്ള ജാതിയും കാ​റ്റഗറിയും രേഖപ്പെടുത്തിയിട്ടുള്ളത് ശരിയാണോ എന്ന് പരിശോധിക്കാൻ അവസരം പ്രയോജനപ്പെടുത്തണം.

റാങ്ക് പരിശോധന


ട്രയൽ അലോട്ട്‌മെന്റിലോ ആദ്യ അലോട്ട്‌മെന്റിലോ റാങ്ക് പരിശോധിക്കുമ്പോൾ റാങ്ക് നമ്പർ ആശങ്ക ഉണ്ടാക്കാം. അപേക്ഷിച്ച സ്‌കൂളിൽ 60 സീ​റ്റുകൾ മാത്രമാണുള്ളതെങ്കിലും റാങ്ക് പരിശോധിക്കുമ്പോൾ മുന്നൂറിനോ നാനൂറിനോ മുകളിലുള്ള റാങ്ക് ഉണ്ടാകും. വിഷയ കോമ്പിനേഷൻ ഏതെങ്കിലും ഓപ്ഷനായി നൽകിയിട്ടുള്ള ജില്ലയിലെ എല്ലാ അപേക്ഷകരുടേയും റാങ്കാണ് കണക്കാക്കിയിരിക്കുന്നത്. ഈ അപേക്ഷകരെല്ലാം ഇതേ സ്‌കൂളിന്റെ അലോട്ട്‌മെന്റ് ലി​സ്റ്റിൽ വരണമെന്നില്ല. അപേക്ഷകരുടെ മെരിറ്റനുസരിച്ച് കൂടുതൽ മെച്ചപ്പെട്ട അവരുടെ മറ്റ് ഓപ്ഷനുകളിൽ അലോട്ട്മെന്റ് ലഭിക്കുമെന്നതിനാൽ താഴ്ന്ന റാങ്കുകാർക്കും അലോട്ട്മെന്റ് ലഭിക്കുമെന്നാണ് അധികൃത ഭാഷ്യമെങ്കിലും ജില്ലയിൽ ആകെയുള്ള സീറ്റെണ്ണത്തിൽ കൂടുതൽ അഡ്മിഷൻ നല്കുമെന്നതിൽ വ്യക്തതയില്ല. 26,622 സീറ്റുകലേക്ക് 34,556 വിദ്ധ്യാർത്ഥികളാണ് അപേക്ഷ നൽകിയിട്ടുള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.