SignIn
Kerala Kaumudi Online
Tuesday, 16 April 2024 2.39 PM IST

പട്ടയ വിതരണ ജില്ലാതല ഉദ്ഘാടനം ഇന്ന്

v

കൊട്ടാരക്കര: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായി നടക്കുന്ന പട്ടയ വിതരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം ഇന്ന് രാവിലെ 11.30ന് കൊട്ടാരക്കര പുലമൺ ജൂബിലി മന്ദിരം ഹാളിൽ മുഖ്യമന്ത്രി പിണിറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.രാജൻ അദ്ധ്യക്ഷത വഹിക്കും.മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, ചിഞ്ചുറാണി എന്നിവർ പട്ടയ വിതരണം നടത്തും. എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, എൻ.കെ.പ്രേമചന്ദ്രൻ, എ.എ.അരിഫ്, കെ.സോമപ്രസാദ്, എം.എൽ.എമാരായ പി.എസ്.സുപാൽ, കെ.ബി.ഗണേഷ് കുമാർ, കോവൂർ കുഞ്ഞുമോൻ, ജി.എസ്.ജയലാൽ, എം.നൗഷാദ്, എം. മുകേഷ്, പി.സി.വിഷ്ണുനാഥ്, സുജിത് വിജയൻപിള്ള, സി.ആർ.മഹേഷ്, കൊല്ലം മേയ‌ർ പ്രസന്ന ഏണസ്റ്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ.ഡാനിയൽ, നഗരസഭ ചെയർമാൻമാരായ എ.ഷാജു, നിമ്മി ഏബ്രാഹം, പി.ശ്രീജ, കോട്ടയിൽ രാജുതുടങ്ങിയവർ പങ്കെടുക്കും. ഡോ.എ.ജയതിലക് സ്വാഗതവും എൻ.സജിതാ ബീഗം നന്ദിയും പറയും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.