SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.22 AM IST

തെളിഞ്ഞും മറഞ്ഞും അത്ഭുത വെളിച്ചം

gfgfg

ഒസ്‌ലോ : അതിമനോഹരമായ പ്രകൃതിഭംഗിയുടെ പേരിൽ പ്രസിദ്ധമാണ് യൂറോപ്യൻ രാജ്യമായ നോർവെ. മഞ്ഞ് മൂടിയ പ്രദേശങ്ങളും രാത്രികാലങ്ങളിൽ ആകാശത്ത് പച്ചയും നീലയും ചുവപ്പും നിറത്തിൽ കണ്ണിന് വിസ്മയം തീർക്കുന്ന നോർത്തേൺ ലൈറ്റ്സും ( അറോറ ബോറിയാലിസ് ) നോർവെയിലെ മറ്റ് പ്രത്യേകതകളാണ്. ഇക്കൂട്ടത്തിൽ ശാസ്ത്രലോകത്തിന് മുന്നിൽ ചോദ്യചിഹ്നമായി അവശേഷിക്കുന്ന ഒരു പ്രകൃതി പ്രതിഭാസവും നോർവെയിലുണ്ട്.

വർഷങ്ങളായി നോർവെയിലെ ഹെസ്ഡാലെൻ താഴ്‌വരയിൽ പ്രത്യക്ഷപ്പെടുന്ന അത്ഭുത പ്രതിഭാസമാണ് ' ഹെസ്ഡാലെൻ ലൈറ്റ്സ് '. ഹെസ്ഡാലെൻ താഴ്വരയുടെ 7.5 മൈൽ ഭാഗത്ത് ദൃശ്യമാകുന്ന വിചിത്രപ്രകാശബിംബങ്ങൾ ആണിത്. ഹെസ്ഡാലെൻ ലൈറ്റുകൾ എവിടെ നിന്ന് ഉത്ഭവിക്കുന്നു എന്നതും അവ ശരിക്കും എന്താണെന്നതും ഇന്നും ശാസ്ത്രത്തിന് പിടികൊടുത്തിട്ടില്ല.

പകൽ സമയങ്ങളിലും രാത്രിയിലും ഹെസ്ഡാലെൻ താഴ്‌വരയിലെ ചക്രവാളത്തിന് മുകളിലും താഴെയുമായാണ് ഈ പ്രകാശബിംബങ്ങൾ പ്രത്യക്ഷപ്പെടുന്നത്. ഏതാനും മിനിട്ടുകൾ മുതൽ ഒരു മണിക്കൂർ വരെ നീണ്ടു നിൽക്കുന്ന ഈ വെളിച്ചം അസാധാരണ തിളക്കത്തോട് കൂടിയ വെള്ള, മഞ്ഞ, ചുവപ്പ് നിറങ്ങളിൽ പ്രത്യക്ഷപ്പെടുന്നു. അന്തരീക്ഷത്തിൽ തന്നെ പ്രത്യക്ഷപ്പെടുകയും അന്തരീക്ഷത്തിൽ തന്നെ അപ്രത്യക്ഷമാവുകയും ചെയ്യുന്ന ഹെസ്ഡാലെൻ ലൈറ്റുകൾ ചിലപ്പോൾ ആകാശത്ത് കൂടി അതിവേഗത്തിൽ കടന്നുപോകുന്നു.

1930കൾ മുതലാണ് ഹെസ്ഡാലെൻ ലൈറ്റുകളെ രേഖപ്പെടുത്താൻ തുടങ്ങിയത്. 1980കളുടെ തുടക്കത്തിൽ ഈ വെളിച്ചം വൻ തോതിൽ പ്രത്യക്ഷപ്പെട്ടിരുന്നതായി പറയപ്പെടുന്നു. ആഴ്‌ചയിൽ 15 മുതൽ 20 തവണ വരെ ആകാശത്ത് ഈ പ്രതിഭാസം പ്രത്യക്ഷപ്പെട്ടതായാണ് റിപ്പോർട്ടുകളിൽ പറയുന്നത്. എന്നാൽ 2010 ഓടെ ഹെസ്ഡാലെൻ ലൈറ്റുകൾ ദൃശ്യമാകുന്നത് വർഷം 10 മുതൽ 20 തവണ വരെ മാത്രമായി ചുരുങ്ങി.ലോകത്തിന്റെ പല ഭാഗത്ത് നിന്ന് ആളുകൾ ഈ കാഴ്‌ച കാണാൻ നോർവെയിലേക്ക് എത്തുന്നുണ്ട്.

അറോറ ബോറിയാലിസ്, മിറാഷ് തുടങ്ങിയ പ്രകൃതി പ്രതിഭാസങ്ങളോട് ചിലർ ഹെസ്ഡാലെൻ ലൈറ്റുകളെ താരതമ്യപ്പെടുത്തുന്നത്. ഹെസ്ഡാലെൻ താഴ്‌വരയിലെ പാറകളിൽ സിങ്കിന്റെയും ഇരുമ്പിന്റെയും അംശം ഏറെയുണ്ട്. ഒരുപക്ഷേ, താഴ്‌വരയിൽ കാണപ്പെടുന്ന ഈ ലോഹങ്ങളുടെയോ പ്രകാശ തരംഗങ്ങളുടെയോ മൂലകങ്ങളുടെയോ വൈദ്യുതിയുടെയോ വാതകങ്ങളുടെയോ ഒക്കെ സാന്നിദ്ധ്യമാകാം വെളിച്ചത്തിന് പിന്നിലെന്നും കരുതപ്പെടുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.