SignIn
Kerala Kaumudi Online
Saturday, 20 April 2024 12.02 AM IST

മെദ്‌വദേവൻ

medvadev

ഡാനിൽ മെദ്‌വദേവ് യു.എസ് ഓപ്പൺ ചാമ്പ്യൻ

ജോക്കോവിച്ചിന്റെ കലണ്ടർ സ്ലാം സ്വപ്നം പൂവണിഞ്ഞില്ല

ന്യൂ​യോ​ർ​ക്ക്:​ ​ക​ല​ണ്ട​ർ​ ​സ്ലാം​ ​സ്വ​ന്ത​മാ​ക്കി​ ​ഏറ്റ​വും​ ​കൂ​ടു​ത​ൽ​ ​ഗ്രാ​ൻ​സ്ലാം​ ​കി​രീ​ട​ങ്ങ​ൾ​ ​നേ​ടി​യ​ ​പു​രു​ഷ​ ​താ​ര​മെ​ന്ന​ ​റെ​ക്കാ​ഡ് ​നേ​ടാ​മെ​ന്ന​ ​സെ​ർ​ബ് ​സെ​ൻ​സേ​ഷ​ൻ​ ​നൊ​വാ​ക്ക് ​ജോ​ക്കോ​വി​ച്ചി​ന്റെ​ ​മോ​ഹ​ങ്ങ​ൾ​ക്ക് ​റ​ഷ്യ​ൻ​ ​സൂ​പ്പ​ർ​താ​രം​ ​ഡാ​നി​ൽ​ ​മെ​ദ്‌​വ​ദേ​വ് ​ത​ട​യി​ട്ടു.​ ​യു.​എ​സ് ​ഓ​പ്പ​ൺ​ ​ഫൈ​ന​ലി​ൽ​ ​ജോ​ക്കോ​യെ​ ​കീ​ഴ​ട​ക്കി​ ​മെ​ദ്‌​വ​ദേ​വ് ​കി​രീ​ട​ത്തി​ൽ​ ​മു​ത്ത​മി​ട്ടു.​ ​മെ​ദ്‌​വ​ദേ​വി​ന്റെ​ ​ക​ന്നി​ ​ഗ്രാ​ൻ​സ്ലാം​ ​കി​രീ​ട​മാ​ണി​ത്.​ ​ആ​സ്ട്രേ​ലി​യ​ൻ​ ​ഓ​പ്പ​ൺ​ ​ഫൈ​ന​ലി​ൽ​ ​ത​ന്നെ​ ​കീ​ഴ​ട​ക്കി​യ​ ​ജോ​ക്കോ​വി​ച്ചി​നോ​ടു​ള്ള​ ​മ​ധു​ര​ ​പ്ര​തി​കാ​രം​ ​കൂ​ടി​യാ​യി​ ​ഇ​രു​പ​ത്തി​യ​ഞ്ചു​കാ​ര​നാ​യ​ ​മെ​ദ്‌​വ​ദേ​വി​ന് ​ഈ​ ​വി​ജ​യം.​
2019​ൽ​ ​മെ​ദ്‌​വ​ദേ​വ് ​യു.​എ​സ് ​ഓ​പ്പ​ണി​ന്റെ​ ​ഫൈ​ന​ലി​ൽ​ ​എ​ത്തി​യി​രു​ന്നെ​ങ്കി​ലും​ ​അ​ന്ന് ​ന​ദാ​ലി​നോ​ട് ​തോ​റ്റി​രു​ന്നു.
ഫൈ​ന​ലി​ൽ​ ​ജോ​ക്കോ​യ്‌ക്കെതി​രെ​ ​മെ​ദ്‌​വ​ദേ​വി​ന്റെ​ ​ആ​ധി​പ​ത്യം​ ​ത​ന്നെ​യാ​യി​രു​ന്നു.​ ​ജോ​ക്കോ​യ്ക്ക് ​ഒ​ര​വ​സ​ര​വും​ ​ന​ൽ​കാ​തെ​ ​നേ​രി​ട്ടു​ള്ള​ ​സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു​ ​മെ​ദ്‌​വ​ദേ​വി​ന്റെ​ ​വി​ജ​യം.​ ​സ്കോ​ർ:​ 6​-4,​ 6​-4,​ 6​-4.​ ​ത​ന്റെ​ ​സ്വ​ത​സി​ദ്ധ​മാ​യ​ ​വേ​ഗ​ത​കൊ​ണ്ടും​ ​പ​ഴു​ത​ട​ച്ച​ ​പ്ര​തി​രോ​ധം​ ​കൊ​ണ്ടും​ ​ജോ​ക്കോ​യു​ടെ​ ​വെ​ല്ലു​വി​ളി​ക​ളെ​ ​മെ​ദ്‌​വ​ദേ​വ് ​അ​നാ​യാ​സം​ ​മ​റി​ക​ട​ക്കു​ക​യാ​യി​രു​ന്നു.​ ​വ​ഴ​ക്കാ​ളി​യെ​ന്നും​ ​അ​ച്ച​ട​ക്ക​മി​ല്ലാ​ത്ത​വ​നെ​ന്നു​മു​ള്ള​ ​കുറ്റപ്പെ​ടു​ത്ത​ലു​ക​ളും​ ​ചീ​ത്ത​പ്പേ​രു​ക​ളും​ ​മ​റി​ക​ട​ന്ന് ​ചാ​മ്പ്യ​ൻ​താ​ര​ത്തി​ലേ​ക്കു​ള്ള​ ​മെ​ദ്‌​വ​ദേ​വി​ന്റെ​ ​ചു​വ​ടു​വ​പ്പാ​യാ​ണ് ​യു.​എ​സ് ​ഓ​പ്പ​ൺ​ ​കി​രീ​ട​ ​നേ​ട്ട​ത്തെ​ ​വി​ദ​ഗ​ദ്ധ​ർ​ ​വി​ല​യി​രു​ത്തു​ന്ന​ത്.
സോ​റി​ ​ജോ​ക്കോ
വ​ൻ​ ​നേ​ട്ട​ങ്ങ​ൾ​ ​ല​ക്ഷ്യം​ ​വ​ച്ചെ​ത്തി​യ​ ​ജോ​ക്കോ​വി​ച്ചി​ന് ​ആ​ർ​ത​ർ​ ​ആ​ഷെ​യി​ൽ​ ​ക​ലാ​ശ​പ്പോ​രി​ൽ​ ​തൊ​ട്ട​തെ​ല്ലാം​ ​പി​ഴ​യ്ക്കു​ക​യാ​യി​രു​ന്നു.​ ​സെ​ർ​വുകളിൽ​ ​പി​ഴ​വു​കളുടെ​ ​ഘോ​ഷ​യാ​ത്ര​യാ​യി​രു​ന്നു.38​ ​അ​ൺ​ഫോ​ഴ്സ് ​എ​റ​റു​ക​ളാ​ണ് ​ജോ​ക്കോ​വ​രു​ത്തു​യ​ത്.​ ​ക​ടു​ത്ത​ ​സ​മ്മ​ർ​ദ്ദ​മാ​ണ് ​ജോ​ക്കോ​യു​ടെ​ ​അ​ടി​തെ​റ്റി​ച്ച​തെ​ന്നാ​ണ് ​വി​ല​യി​രു​ത്ത​ലു​ക​ൾ.​ ​തോ​ൽ​വി​ ​അ​റി​യാ​തെ​ 27​ ​ഗ്രാ​ൻ​സ്ലാം​ ​മ​ത്സ​ര​ങ്ങ​ൾ​ ​പൂ​ർ​ത്തി​യാ​ക്കി​യാ​ണ് ​ജോ​ക്കോ​ ​ഫൈ​ന​ലി​നി​റ​ങ്ങി​യ​ത്.​ ​
എ​ന്നാ​ൽ​ ​എ​പ്പോ​ഴും​ ​കാ​ണു​ന്ന​ ​ഒ​ന്നി​നെ​യും​ ​കൂ​സാ​ത്ത​ ​ശ​രീ​ര​ ​ഭാ​ഷ​ ​അ​ദ്ദേ​ഹ​ത്തി​നി​ല്ലാ​യി​രു​ന്നു.​ ​സ​മ്മ​ർ​ദ്ദ​ത്താ​ൽ​ ​വ​ലി​ഞ്ഞു​ ​മു​റു​കി​യി​രു​ന്നു.​ ​ര​ണ്ടാം​ ​സെറ്റു മു​ത​ൽ​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​നി​രാ​ശ​ ​പു​റ​ത്തു​ ​വ​ന്നു​ ​തു​ട​ങ്ങി.​ ​റാ​ക്കറ്റു കൊ​ണ്ട് ​സ്വ​ന്തം​ ​തു​ട​യി​ൽ​ ​അ​ടി​ച്ചു.​ ​റാ​ക്ക​റ്റ് ​കോ​ർ​ട്ടി​ൽ​ ​അ​ടി​ച്ച് ​ത​ക​ർ​ത്ത​തി​ന് ​കോ​ഡ്‌​ ​വ​യ​ലേ​ഷ​നും​ ​ല​ഭി​ച്ചു.​ ​നേ​ര​ത്തേ​ ​ഒ​ളി​മ്പി​ക്സി​ന്റെ​ ​സെ​മി​യി​ൽ​ ​തോ​റ്റ​പ്പോ​ഴും​ ​ജോ​ക്കോ​ ​റാ​ക്ക​റ്റ് ​കോ​ർ​ട്ടി​ൽ​ ​അ​ടി​ച്ച് ​ത​ക​ർ​ത്തി​രു​ന്നു
.അ​ദ്യ​ര​ണ്ട് ​സെ​റ്റു​ക​ൾ​ ​ന​ഷ്ട​പ്പെ​ടു​ത്തി​യി​ട്ടും​ ​ത​ക​ർ​പ്പ​ൻ​ ​തി​രി​ച്ചു​വ​ര​വ് ​ന​ട​ത്തി​യ​ ​ച​രി​ത്ര​മു​ള്ള​ ​ജോ​ക്കോ​ ​പ​ക്ഷേ​ ​ഇ​വി​ടെ​ ​ക​ളി​കൈ​വി​ടു​ക​യാ​ണെ​ന്ന് ​തി​രി​ച്ച​റി​ഞ്ഞ് ​മൂ​ന്നാം​ ​സെ​റ്റി​നി​ടെ​ ​വി​തു​മ്പി.​ ​സ​മ്മാ​ന​ദാ​ന​ച്ച​ട​ങ്ങി​ലും​ ​അ​ദ്ദേ​ഹം​ ​വി​തു​മ്പി​ക്കൊ​ണ്ടാ​ണ് ​സം​സാ​രി​ച്ച​ത്.
അ​ങ്ങ​നെ​ ​ആ​സ്ട്രേ​ലി​യ​ൻ​ ​ഓ​പ്പ​ൺ​ ​ഫൈ​ന​ലി​ൽ​ ​മെ​ദ്‌​വ​ദേ​വി​നെ​ ​കീ​ഴ​ട​ക്കി​ ​തു​ട​ങ്ങി​യ​ ​ഈ​ ​സീ​സ​ണി​ലെ​ ​ജോ​ക്കോ​യു​ടെ​ ​വി​സ്മ​യ​ക്കു​തി​പ്പി​ന് ​മെ​ദ്‌​വ​ദേ​വി​ന് ​മു​ന്നി​ൽ​ ​ത​ന്നെ​ ​ദു​:​ഖ​ ​പ​ര്യ​വ​സാ​ന​മാ​യി.​ ​ആ​സ്ട്രേ​ലി​യ​ൻ​ ​ഓ​പ്പ​ണും​ ​ഫ്ര​ഞ്ച് ​ഓ​പ്പ​ണും​ ​വിം​ബി​ൾ​ഡ​ണും​ ​ഈ​ ​സീ​സ​ണി​ൽ​ ​നേ​ടി​യ​ ​ജോ​ക്കോ​ ​യു.​എ​സ് ​ഓ​പ്പ​ൺ​ ​ഫൈ​ന​ലി​ൽ​ ​വീ​ണ​തോ​ടെ​ ​ക​രി​യ​റി​ൽ​ ​ഏറ്റ​വും​ ​കൂ​ടു​ത​ൽ​ ​ഗ്രാ​ൻ​സ്ലാം​ ​കി​രീ​ടം​ ​നേ​ടി​യ​ ​പു​രു​ഷ​ ​താ​ര​മെ​ന്ന​ ​നേ​ട്ട​ത്തി​ലെ​ത്താ​ൻ​ ​ഇ​നി​യും​ ​കാ​ത്തി​രി​ക്ക​ണം.​ ​
നി​ല​വി​ൽ​ ​റോ​ജ​ർ​ ​ഫെ​ഡ​റി​നും​ ​റാ​ഫേ​ൽ​ ​ന​ദാ​ലി​നും​ ​ഒ​പ്പം​ 20​ ​ഗ്രാ​ൻ​സ്ലാം​ ​കി​രീ​ട​ങ്ങ​ളു​മാ​യി​ ​ഒ​ന്നാം​ ​സ്ഥാ​നം​ ​പ​ങ്കി​ടു​ക​യാ​ണ് 34​കാ​ര​നാ​യ​ ​ജോ​ക്കോ.

ജോക്കോയ്ക്ക് തൊട്ടരികെ നഷ്ടമായത്

കലണ്ടർ സ്ലാം - ഒരു സീസണിൽ നാല് ഗ്രാൻസ്ലാം കിരീടങ്ങളും സ്വന്തമാക്കുക. (ജോക്കോ ഇത്തവണ മൂന്ന് ഗ്രാൻസ്ലാമുകൾ സ്വന്തമാക്കി.1969ൽ റോഡ് ലെവറാണ് അവസാനമായി പുരുഷ ടെന്നിസിൽ ഈ നേട്ടം സ്വന്തമാക്കിയത്)

ഗോൾഡൺസ്ലാം- ഒരു സീസണിൽ നാല് ഗ്രാൻസ്ലാമുകളും ഒളിമ്പിക്സ് സ്വർണവും നേടുക. (യു.എസ് ഓപ്പൺ ഫൈനലിലും ഒളിമ്പിക്സ് സെമിയിലും തോറ്റതോടെ ജോക്കോയ്ക്ക് ആ നേട്ടം നഷ്ടമായി.1988ൽ സ്റ്റെഫി ഗ്രാഫ് ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്)

അമിത സമ്മർദ്ദം പ്രകടനത്തെ ബാധിച്ചു. നിരാശയും സങ്കടവും തീർച്ചയായും ഉണ്ട്. എന്നാൽ കലണ്ടർ സ്ലാം എന്ന ഭാരം വിട്ടൊഴിഞ്ഞതിൽ വലിയ ആശ്വാസമുണ്ട്. പിന്തുണച്ച എല്ലാവർക്കും നന്ദി. മെദ്‌വദേവിന്റെ പ്രകടനും സമീപനവുമെല്ലാം വളരെ മികച്ചതായിരുന്നു. അദ്ദേഹം ഈ വിജയം അർഹിച്ചിരുന്നു.

ജോക്കോവിച്ച്.

ജോക്കോയോടും അദ്ദേഹത്തിന്റെ ആരാധകരോടും ക്ഷമചോദിക്കുന്നു. അദ്ദേഹം ലക്ഷ്യമിട്ടതെന്താണെന്ന് അറിയാം. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ മാനസീകാവസ്ഥ ചിന്തിക്കാവുന്നതിലും അപ്പുറത്താണ്. ചരിത്രത്തിലെ ഏറ്റവും മികച്ചതാരമാണ് ജോക്കോവിച്ച്.

മെദ്‌വദേവ്

ഗോൾഡൻസ്ലാം സ്വന്തമാക്കി അൽകോട്ടുംഡിഗ്രൂട്ടും

വീൽചെയർ ടെന്നിസിൽ ഒരേ ദിവസം ഗോൾഡൻസ്ലാം സ്വന്തമാക്കി ആസ്ട്രേലിയൻ താരം ഡൈലാൻ അൽകോട്ടും ഹോളണ്ട് താരം ഡിയേഡി ഡി ഗ്രൂട്ടും. യു.എസ് ഓപ്പൺ പുരുഷ സിംഗിൾസിൽ ചാമ്പ്യനായാണ് അൽകട്ട് ചരിത്രം കുറിച്ചത്. ഡി ഗ്രൂട്ട് വനിതാ സിംഗിൾസ് ചാമ്പ്യനായും.. ഇരുവരും ഈ സീസണിൽ ആസ്ട്രേലിയൻ ഓപ്പൺ, വിംബിൾഡൺ, ഫ്രഞ്ച് ഓപ്പൺ, യു.എസ് ഓപ്പൺ എന്നീ ഗ്രാൻസ്ലാമുകളും ഒപ്പം ടോക്യോ പാരാലിമ്പിക്‌സിൽ സ്വർണവും നേടിയാണ് ഗോൾഡൻസ്ലാമെന്ന വമ്പൻ നേട്ടത്തിൽ എത്തിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, MEDVADEV
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.