ദുബായ്: കഴിഞ്ഞ മാസത്തെ ഐ.സി.സി പ്ലെയർ ഒഫ് ദ മന്ത് പരസ്കാരത്തിന് ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകൻ ജോ റൂട്ട് അർഹനായി. ഇന്ത്യയ്ക്കെതിരായ ടെസ്റ്ര് പരമ്പരയിലെ പ്രകടനമാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയത്. സാദ്ധ്യതാ പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയേയും പാക് പേസർ ഷഹീൻ അഫ്രീദിയേയും മറികടന്നാണ് റൂട്ട് പുരസ്കാരം നേടിയത്. ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ മൂന്ന് വീതം സെഞ്ചുറി ഉൾപ്പെടെ 507 റൺസാണ് റൂട്ട് നേടിയത്.അയർലൻഡ് ആൾ റൗണ്ടർ എയിമെർ റിച്ചാർഡ്സണാണ് വനിതാ പുരസ്കാരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |