SignIn
Kerala Kaumudi Online
Thursday, 25 April 2024 3.52 AM IST

കാവലിന് കഴുകൻകണ്ണുകളുമായി റഡാർ സ്റ്റേഷൻ വരുന്നു

sss

കോവളം: കടലും തീരവും കാത്തുസൂക്ഷിക്കാനും കപ്പലുകളെ നിരീക്ഷിക്കുന്നതിനുമായി വിഴിഞ്ഞത്ത് റഡാർ സ്റ്റേഷൻ വരുന്നു. കോസ്റ്റ് ഗാർഡിന്റെ വിഴിഞ്ഞം സ്‌റ്റേഷൻ വളപ്പിലാണ് കടലിനഭിമുഖമായി അത്യാധുനിക സംവിധാനങ്ങൾ ഉൾപ്പെടുത്തിയുള്ള റഡാർ സ്റ്റേഷനും കൺട്രോൾ റൂമും സ്ഥാപിക്കുന്നത്.

നിലവിൽ കടലിലെ നിരീക്ഷണത്തിനായി കോസ്റ്റൽ പൊലീസിന് നാമമാത്രമായ സംവിധാനങ്ങൾ മാത്രമാണുള്ളത്. റഡാർ പോലുള്ള ആധുനിക ഉപകരണങ്ങൾ ഇല്ലാത്തതിനാൽ മിക്കപ്പോഴും മത്സ്യത്തൊഴിലാളികളും മറ്റും നൽകുന്ന വിവരങ്ങളാണ് ഇവർക്ക് ആശ്രയം. ഈ പരാധീനതകൾ മറികടക്കുന്നതിനാണ് റഡാർ സ്റ്റേഷൻ സ്ഥാപിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്ന് കോസ്റ്റ് ഗാർഡ് ഹെഡ്ക്വാർട്ടേഴ്സിന്റെ മേൽനോട്ടത്തിലാണ് സ്റ്റേഷന്റെ നിർമ്മാണം. സംസ്ഥാനത്തെ തീരദേശമേഖലയിൽ സ്ഥാപിക്കുന്ന അഞ്ചാമത്തെ റഡാർ സ്റ്റേഷനാണിത്. കൊല്ലത്തെ റഡാർ സ്റ്റേഷന്റെ മാതൃകയിലാണ് വിഴി‌ഞ്ഞത്തും നിർമ്മാണം നടക്കുന്നത്.

ആധുനിക സൗകര്യങ്ങൾ

കപ്പലുകൾ തുറമുഖത്ത് കെട്ടിക്കിടക്കുമ്പോഴും റഡാറുകളുടെ സഹായത്തോടെ ട്രാഫിക് നിരീക്ഷിക്കാൻ കഴിയും. എല്ലാ വസ്തുക്കളും സ്‌ക്രീനിൽ വ്യക്തമായി കാണാവുന്നതിനാൽ, കപ്പലിന്റെ സ്ഥാനം നാവിഗേറ്റ് ചെയ്യുന്നതിനും അന്താരാഷ്ട്ര കപ്പൽ ചാലിലൂടെ കടന്നുപോകുന്ന സൈനിക കപ്പലുകൾ അടക്കമുള്ളവയെ നിരീക്ഷിക്കാനും സാധിക്കും.

കന്യാകുമാരി മുതൽ പാകിസ്ഥാൻ അതിർത്തി പങ്കിടുന്ന ഗുജറാത്ത് തീരം വരെയുള്ള കോസ്റ്റ് ഗാർഡ് സ്‌റ്റേഷനുകളെ വിഴിഞ്ഞവുമായി ഏകോപിപ്പിക്കുന്നതിനും പുതിയ സ്റ്റേഷൻ ഉപകരിക്കും.

നിർമ്മാണം ആറുമാസത്തിനുള്ളിൽ

സ്റ്റേഷന്റെ നിർമ്മാണം ആറുമാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് തീരുമാനം.

34 മീറ്ററാണ് റഡാർ സ്റ്റേഷന്റെ ഉയരം. രാവും പകലും കടന്നുപോകുന്ന കപ്പലുകളെ ഒപ്പിയെടുക്കുന്നതിന് തീവ്രശേഷിയുള്ള ഒട്ടോമാറ്റിക് കാമറകളുണ്ടാകും. ഇതിൽനിന്ന് ലഭിക്കുന്ന ദൃശ്യങ്ങൾ ക്രോഡീകരിക്കുന്നതിന് മാസ്റ്റർ കൺട്രോൾ റൂമും സജ്ജമാക്കും. വിഴിഞ്ഞം മേഖലയിലെ റഡാറിൽനിന്ന് ലഭിക്കുന്ന ചിത്രങ്ങളും സന്ദേശങ്ങളും കോസ്റ്റ്ഗാർഡിന്റെ രാജ്യത്തുള്ള എല്ലാ സ്‌റ്റേഷനുകളുമായും ബന്ധിപ്പിക്കും.

റഡാർ സംവിധാനം

വൈദ്യുതകാന്തിക തരംഗങ്ങളെ ഉയർന്ന വേഗതയുള്ള സിഗ്നലായി മാറ്റുകയാണ് റഡാർ സംവിധാനം ചെയ്യുന്നത്. റഡാർ അഭിമുഖീകരിക്കുന്ന ദിശയിലേക്ക് നിരവധി തരംഗങ്ങൾ സഞ്ചരിക്കും. ഇതിന്റെ ദിശയിൽ വസ്തുക്കൾ ഇല്ലെങ്കിൽ റഡാർ സ്‌ക്രീൻ ശൂന്യമായി കാണിക്കും. എന്തെങ്കിലും ഉണ്ടെങ്കിൽ അത് തരംഗത്തെ റഡാറിലേക്ക് പ്രതിഫലിപ്പിക്കും.

റഡാർ സ്റ്റേഷനുകളുള്ളത്

കൊല്ലം

പൊന്നാനി

വൈപ്പിൻ

ഏഴിമല

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.