SignIn
Kerala Kaumudi Online
Saturday, 18 September 2021 8.22 AM IST

'രണ്ടു പേരെയും ഇഷ്ടമായിരുന്നു, അവർ യാത്രയായി, എങ്ങോട്ടെന്നറിയില്ല'; വികാരനിർഭരമായ കുറിപ്പുമായി നടൻ

risabava-ramesh

നടൻ റിസബാവയുടെയും രമേശ് വലിയശാലയുടെയും ഓർമകൾ പങ്കുവച്ച് നടൻ കൃഷ്ണകുമാർ. ഇരുവരുടെയും ചിത്രങ്ങൾ പോസ്റ്റ് ചെയ്തുകൊണ്ട് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. രണ്ടു പേരെയും തനിക്ക് ഇഷ്ടമായിരുന്നെന്നും, അവർ എങ്ങോട്ടാണ് യാത്രയായത് എന്നറിയില്ലെന്നും നടൻ കുറിച്ചു.

ഇരുവർക്കും ഒപ്പം അഭിനയിച്ചപ്പോഴുള്ള ഓർമകളും കൃഷ്ണകുമാർ ഫേസ്ബുക്കിൽ പങ്കുവച്ചു. റിസബാവയ്ക്കൊപ്പം നിരവധി സിനിമകളിൽ അഭിനയിക്കാൻ സാധിച്ചുവെന്ന് അദ്ദേഹം പറയുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയ്ക്കായിരുന്നു രമേശിനെ അവസാനമായി കണ്ടതെന്നും കൃഷ്ണകുമാർ കുറിച്ചു.

ദിവസങ്ങളുടെ ഇടവേളയിലാണ് റിസബാവയുടെയും രമേഷശിന്റെയും മരണം. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു രമേശിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് മൂന്നരയോടെയായിരുന്നു റിസബാവയുടെ അന്ത്യം. വൃക്കസംബന്ധമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെ സ്വകാര്യ ആശുപത്രിയിൽവച്ചായിരുന്നു മരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

രണ്ടു സഹോദരങ്ങൾ ആണ് ഏതാനും ദിവസങ്ങളുടെ ഇടയിൽ വിട്ടു പിരിഞ്ഞത്.നല്ല രണ്ടു കലാകാരന്മാർ.. രമേശും, റിസബാവയും... ഞങ്ങൾക്ക് ഒരുമിച്ചു അഭിനയിക്കാൻ അവസരം കിട്ടിയത് "വസുന്ദര മെഡിക്കൽസ്" എന്ന സീരിയലിൽ ആയിരുന്നു. തമ്മിൽ വലിയ പ്രായ വ്യത്യാസമില്ലായിരുന്നു. എങ്കിലും എന്റെ അച്ഛനായിട്ടായിരുന്നു റിസബാവ വേഷമിട്ടിരുന്നത് . രമേശ് , മെഡിക്കൽസിലെ ഒരു സീനിയർ സ്റ്റാഫായിട്ടും. ഒന്നര വർഷം ഷൂട്ടിംഗ് ഉണ്ടായിരുന്നതിനാൽ നല്ല സൗഹൃദമായിരുന്നു..റിസബാവയുമായി പിന്നീട് ധാരാളം സിനിമകളിൽ അഭിനയിക്കാൻ കഴിഞ്ഞു. രമേഷിനെ അവസാനമായി കണ്ടത് ഇലക്ഷൻ പ്രചാരണത്തിനിടക്ക് രമേഷിന്റെ വീട്ടിൽ വോട്ട് ചോദിച്ചു പോയപ്പോൾ... രണ്ടു പേരെയും ഇഷ്ടമായിരുന്നു...അവർ യാത്രയായി.... എങ്ങോട്ടെന്നറിയില്ല.. ഓം ശാന്തി..

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KRISHNA KUMAR, RISABAVA, RAMESH
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.