SignIn
Kerala Kaumudi Online
Thursday, 25 April 2024 12.45 AM IST

ഇനിയും ഇത് തുടർന്നാൽ വിവാഹ ബന്ധം നിലനിന്നുപോകില്ല; ഭർത്താവിന്റെ വർക്കം ഫ്രം ഹോം അവസാനിപ്പിക്കാൻ കത്തെഴുതി ഭാര്യ

work-from-home

കൊവിഡ് കാലമായതോടെ മിക്ക കമ്പനികളും ജീവനക്കാർക്ക് വർക്കം ഫ്രം ഹോം അനുവദിച്ചു. പലർക്കും വീട്ടിലിരുന്നുള്ള ജോലി ഇഷ്ടമാണെങ്കിലും, ചിലർക്ക് ഈ രീതിയോട് എതിർപ്പാണ്. ഭർത്താവിന്റെ വർക്കം ഫ്രം ഹോം അവസാനിപ്പിക്കാൻ ഒരു ഭാര്യ എഴുതിയ കത്താണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.


ഭർത്താവിന്റെ ബോസിനാണ് മനോജ് എന്ന ജീവനക്കാരന്റെ ഭാര്യ കത്തെഴുതിയിരിക്കുന്നത്. വർക്കം ഫ്രം ഹോം തുടർന്നാൽ തങ്ങളുടെ ദാമ്പത്യം അധികം നിലനിൽക്കില്ലെന്നാണ് കത്തിൽ പറയുന്നത്. ഭർത്താവ് എപ്പോഴും ഭക്ഷണം ചോദിക്കുന്നതും, മുറികൾ വൃത്തികേടാക്കുന്നതുമാണ് ഭാര്യയ്ക്ക് തലവേദനയാകുന്നത്.

ദിവസം പത്ത് തവണ ചായ വേണം. പല മുറികളിൽ മാറി മാറി ഇരുന്ന് ജോലി ചെയ്യുകയും, അവിടെയൊക്കെ വൃത്തികേടാക്കുകയും ചെയ്യും. ജോലിയ്ക്കിടെ ഇടയ്ക്കിടെ ഉറങ്ങുന്നതായും കണ്ടിട്ടുണ്ട്. തനിക്ക് രണ്ട് മക്കളുടെ കാര്യം നോക്കാനുണ്ട്. അതിനിടയിൽ ഇതുകൂടെ ബുദ്ധിമുട്ടാണ്.തന്റെ മാനസികാരോഗ്യം കണക്കിലെടുത്താണ് സഹായം തേടുന്നതെന്നും കത്തിൽ പറയുന്നു.

ഭർത്താവ് രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചുവെന്നും, കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഓഫീസിലിരുന്ന് ജോലി ചെയ്യുമെന്നും ഈ സ്ത്രീ ഉറപ്പുനൽകുന്നു. മനോജ് ആരാണെന്നോ, ജോലി ചെയ്യുന്നത് എവിടെയെന്നോ വ്യക്തമല്ല.ഹർഷ് ഗോയങ്ക എന്നയാളാണ് കത്ത് ട്വീറ്റ് ചെയ്തിരിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WORK FROM HOME, TWEET
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.