SignIn
Kerala Kaumudi Online
Friday, 19 April 2024 10.00 AM IST

റിസബാവയ്ക്ക് വിട; ഔദ്യോഗിക ബഹുമതികളോടെ കബറടക്കി

risabava

കൊച്ചി: ഇന്നലെ അന്തരിച്ച നടൻ റിസബാവയുടെ മൃതദേഹം കബറടക്കി. രാവിലെ 10.30ന് കൊച്ചങ്ങാടി ചെമ്പിട്ട പള്ളി കബർസ്ഥാനിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാര ചടങ്ങുകൾ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചടങ്ങുകൾ.

മരണശേഷം നടത്തിയ പരിശോധനയിൽ റിസബാവയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതിനാൽ പൊതുദർശനം ഉണ്ടായിരുന്നില്ല.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്ന് രാവിലെയാണ് ജന്മനാട്ടിലേക്ക് കൊണ്ടുപോയത്.

എറണാകുളം ജില്ലാ കളക്ടർ അന്തിമോചചാരം അർപ്പിക്കാൻ എത്തിയിരുന്നു. ഇന്നലെ വൈകിട്ട് മൂന്നരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽവച്ചായിരുന്നു റിസബാവയുടെ അന്ത്യം. വൃക്ക സംബന്ധമായ അസുഖങ്ങളെത്തുടർന്ന് ദീർഘനാളുകളായി ചികിത്സയിലായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RIP RISABAVA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.