കേരളത്തിൽ ഉൾപ്പടെ രാജ്യം മുഴുവൻ ആരാധകരുള്ള താരമാണ് അല്ലു അർജ്ജുൻ. തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിക്കുന്ന താരത്തിന്റെ ഒരു വീഡിയോ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുകയാണ്. അതിരാവിലെ തന്റെ ടീമിനൊപ്പമാണ് അദ്ദേഹം തട്ടുകടയിലെത്തിയത്.
വെള്ള ടിഷർട്ടും ഷോർട്ട്സുമാണ് നടന്റെ വേഷം. ഭക്ഷണം കഴിച്ച ശേഷം കട ഉടമയോട് നന്ദി പറയാനും അദ്ദേഹം മറന്നില്ല. അല്ലു ഇത്ര സിമ്പിളായിരുന്നോ എന്നാണ് വീഡിയോ കണ്ടവർ ചോദിക്കുന്നത്. സുകുമാർ സംവിധാനം ചെയ്യുന്ന പുഷ്പ എന്ന അല്ലുവിന്റെ ബിഗ്ബഡ്ജറ്റ് ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ ഇപ്പോൾ.
രണ്ട് ഭാഗങ്ങളിലായാണ് സിനിമ റിലീസ് ചെയ്യുന്നത്. ആദ്യ ഭാഗം ഈ വർഷം തന്നെ ഇറങ്ങിയേക്കും. രണ്ടാം ഭാഗത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല. തെലുങ്കിനോടൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും സിനിമ റിലീസ് ചെയ്യും.
Icon Staar #AlluArjun stops by a road side shack in Andhra Pradhesh to relish some authentic street food.@alluarjun #Pushpa #TeluguFilmNagar pic.twitter.com/pcAwi5T2g0
— Telugu FilmNagar (@telugufilmnagar) September 13, 2021
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |