SignIn
Kerala Kaumudi Online
Tuesday, 23 April 2024 5.26 PM IST

അന്വേഷണം ഇഴയുന്നു

thek

പൊൻകുന്നം: പുനലൂർ ഹൈവേക്കായി ഏറ്റെടുത്ത സ്ഥലത്തുനിന്ന് അനധികൃതമായി തേക്കുമരങ്ങൾ മുറിച്ചുനീക്കിയ സംഭവത്തിൽ രണ്ടുവർഷമായിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. കുറ്റക്കാർ ആരെന്ന് കെ.എസ്.ടി.പി.ക്ക് വ്യക്തമായ ധാരണയുണ്ടായിട്ടും നടപടിയെടുക്കാനോ നഷ്ടപരിഹാരമീടാക്കാനോ തയ്യാറായിട്ടില്ല. ഏറ്റെടുത്ത സ്ഥലത്ത് നമ്പറിടാതെ നിർത്തിയിരുന്ന 10 ലക്ഷം രൂപ വില വരുന്ന 3 തേക്കുമരങ്ങൾ മുറിച്ചു കടത്തിയെന്ന് അന്ന് പഞ്ചായത്തംഗമായിരുന്ന ഷാജി പാമ്പൂരിയാണ് കെ.എസ്.ടി.പി. അധികൃതർക്കും പൊലീസിലും പരാതി നൽകിയത്. മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു.ഇതു കൂടാതെ കെ.എസ്.ടി.പി. അധികൃതർ തഹസിൽദാർക്കും പരാതി നൽകിയിരുന്നു. പടനിലം ഭാഗത്ത് നിന്ന 90, 60, 30 ഇഞ്ച് വണ്ണവും 50 അടി ഉയരം ഉള്ള മരങ്ങളാണ് മുറിച്ചു കടത്തിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, THEK
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.