കോട്ടയം: ജില്ലയിൽ പാചക വാതക വിതരണം സുഗമമായി നടക്കുന്നതായി പാചകവാതക ഓപ്പൺ ഫോറം വിലയിരുത്തി. ഉപയോക്താക്കൾക്കുള്ള പരാതി പരിഹരിക്കുന്നതിന് ചേർന്ന എൽ.പി.ജി ഓപ്പൺ ഫോറത്തിൽ നടപടികൾ ചർച്ച ചെയ്തു. പരാതികളില്ലെങ്കിലും താലൂക്കടിസ്ഥാനത്തിൽ പരിശോധനകൾ തുടരണമെന്ന് ഡെപ്യൂട്ടി കളക്ടർ പി.ജി രാജേന്ദ്രബാബു സപ്ലൈ ഓഫീസർമാർക്ക് നിർദേശം നൽകി. വിതരണത്തിൽ ക്രമക്കേട്, അമിത വില ഈടാക്കൽ എന്നിവ സംബന്ധിച്ച് പൊതുജനങ്ങൾക്ക് പരാതി ഉണ്ടാകുന്ന പക്ഷം താലൂക്ക് സപ്ലൈ ഓഫീസർമാരെ അറിയിക്കണം. ജില്ലാ സപ്ലൈ ഓഫീസർ ജലജ, ജി.എസ് റാണി, കമ്പനികൾ, ഏജൻസി, ഉപഭോക്തൃ പ്രതിനിധികൾ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |