തിയേറ്റർ ആർട്സ്, സൈക്കോളജി, ഇംഗ്ളീഷ് ലിറ്ററേച്ചർ ബിരുദ വിദ്യാർത്ഥിനിയായ പതിനെട്ടു വയസുകാരി അനീറ്റ അഗസ്റ്റിൻ സംവിധായികയാകുന്ന മൂരിയുടെ ചിത്രീകരണം പൂർത്തിയായി. ആസ്ട്രേലിയയിൽ ബാങ്കുദ്യോഗസ്ഥനായ ടോണി മേക്കുന്നേൽ പ്രധാന വേഷമവതരിപ്പിക്കുന്ന ചിത്രത്തിൽ സീമ. ജി. നായർ, സാംജി, തൊണ്ടിമുതലും ദൃക്സാക്ഷിയും ഫെയിം ഡിവൈ.എസ്.പി മധുസൂദനൻ, ഡിവൈ.എസ്.പി സോമരാജൻ, അഗസ്റ്റിൻ വർഗീസ് തടങ്ങിയവരാണ് അഭിനേതാക്കൾ.
ഫീമെയിൽ ഉണ്ണിക്കൃഷ്ണൻ, ഡീസന്റ് പാർട്ടീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം മേക്കുന്നേൽ ഫിലിംസിന്റെ ബാനറിൽ വിൻസന്റ് മേക്കുന്നേൽ നിർമ്മിക്കുന്ന മൂരിയുടെ രചന നിർവഹിക്കുന്നത് ദീപചന്ദ്റോത്താണ്.
ക്രിമിനലുകളുടെ കേന്ദ്രമായ ചെകുത്താൻ പാറ എന്ന മലയോര ഗ്രാമത്തിലെ സബ് ഇൻസ്പെക്ടറായ മുഹമ്മദ് ഇസ്മായിൽ കൊല്ലപ്പെട്ട ശേഷം മകൻ മുഹമ്മദ് റിയാസ് പൊലീസ് ഓഫീസറായി അവിടേക്കെത്തുന്നു. മൂരി പറയുന്നത് തുടർന്നുള്ള സംഭവവികാസങ്ങളാണ്.
ഛായാഗ്രഹണം: സാജൻ പി.ജെ, എഡിറ്റിംഗ്: ലിന്റോ തോമസ്, സംഘട്ടനം : മാഫിയ ശശി, പ്രൊഡക്ഷൻ കൺട്രോളർ: രാജേഷ് കളമശേരി, പ്രോജക്ട് ഡിസൈനർ: അഗസ്റ്റ്യൻ വർഗീസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |