SignIn
Kerala Kaumudi Online
Saturday, 18 September 2021 6.37 AM IST

കൂടുതൽ കാലം വിസയും ഉയർന്ന ശമ്പളത്തിൽ ജോലിയും, ഇന്ത്യൻ യുവത്വത്തിന് പ്രിയം കൂടുതൽ ഈ രാജ്യത്തോട്

canada

കൊച്ചി: കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ കാനഡയിൽ ഉന്നതപഠനത്തിന് വീണ്ടും മലയാളി യുവാക്കളുടെ തിരക്കായി. പഠനം കഴിഞ്ഞാലും എട്ടുവർഷം കൂടി താമസിക്കാൻ വിസ ലഭിക്കുന്നതും ഉയർന്ന ശമ്പളത്തോടെയുള്ള തൊഴിൽ സാദ്ധ്യതയുമാണ് മറ്റ് വിദേശ രാജ്യങ്ങളെ അപേക്ഷിച്ച് കാനഡയുടെ പ്രധാന ആകർഷണം. അതിനാൽ ഇവിടെ ഉന്നത പഠനത്തിന് പ്രവേശനം നേടുന്നവരുടെ എണ്ണം കൂടുതലാണ്. കാനഡയിലെ വിവിധ സ്ഥാപനങ്ങളും സർവകലാശാലകളും പ്രവേശനനടപടി ആരംഭിച്ചിട്ടുണ്ട്. സ്കോളർഷിപ്പോടെ പഠിക്കാൻ സൗകര്യമുണ്ട്. ഡിപ്ളോമ, ബിരുദം, ബിരുദാനന്തര ബിരുദം കോഴ്സുകൾക്കാണ് അവസരമുള്ളത്. കൊവിഡിൽ രാജ്യങ്ങൾ അടച്ചിട്ടതുകാരണം കഴിഞ്ഞ വർഷം വിദേശപഠനത്തിന് പ്രവേശനം നേടിയവർ കുറവായിരുന്നു. ഈ വർഷം സ്ഥിതി മാറുന്നുണ്ടെന്ന് വിദേശ വിദ്യാഭ്യാസ കൺസൾട്ടൻസി സ്ഥാപന നടത്തിപ്പുകാർ പറയുന്നു.

 പഠിക്കാം, എട്ടുവർഷം താമസിക്കാം

പഠനാവശ്യത്തിന് അനുമതി നൽകുന്നതിനൊപ്പം ‌ടെമ്പററി റസിഡന്റ് വിസ കാനഡ നൽകും. കോഴ്സ് പൂർത്തിയാക്കി നാട്ടിൽ പോയി തിരികെവന്നാൽ എട്ടു വർഷം താമസിക്കാൻ താത്കാലിക വിസയും നൽകും. അതിനിടെ സ്പോൺസറെ കണ്ടെത്തി സ്ഥിരം തൊഴിൽ നേടാനാകും. തുടർന്ന് സ്ഥിരം വിസയും ലഭിക്കും.

 90 ശതമാനത്തിനും ജോലി

കാനഡയിൽ പഠിക്കാൻ 30-40 ലക്ഷം രൂപ ചെലവിടണം. പഠനം പൂർത്തിയാക്കുന്ന 90 ശതമാനത്തിനും ജോലി കിട്ടും. പ്രതിവർഷം കുറഞ്ഞത് പത്തുലക്ഷം രൂപയെങ്കിലും ശമ്പളമായി കിട്ടും. മാനേജ്മെന്റ്, അക്കൗണ്ടിംഗ്, സർവീസ് മേഖലകളിലാണ് തൊഴിൽ സാദ്ധ്യത.

-പി.ആർ. വെങ്കിട്ടരാമൻ

കരിയർ കൺസൾട്ടന്റ്

മികച്ച സർവകലാശാലകളും സ്ഥാപനങ്ങളും തിരഞ്ഞെടുക്കുക പ്രധാനമാണ്. സ്കോളർഷിപ്പുകൾ പ്രയോജനപ്പെടുത്തണം. വിദ്യാഭ്യാസ കൺസൾട്ടൻസി സ്ഥാപനങ്ങൾ വഴി പ്രവേശനം നേടുമ്പോൾ തട്ടിപ്പിനിരയാകാതിരിക്കാൻ ശ്രദ്ധിക്കണം.

- ജലീഷ് പീറ്റർ,

കരിയർ കൺസൾട്ടന്റ്

 കാനഡയിലെ കോഴ്സുകൾ

മാനേജ്മെന്റ്, നഴ്സിംഗ്- മിഡ്‌വൈഫറി, ആർക്കിടെക്ചർ, ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്, ഡെന്റൽ സ്റ്റഡീസ്, മെഡിസിൻ, കമ്പ്യൂട്ടർ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CAREER, CANADA JOB, JOB OPPORTUNITIES OF CANADA, INDIA, CAREER CANADA
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.