മാവേലിക്കര: ഓണാട്ടുകരയുടെ കഥാകാരനായ ശിവരാമൻ ചെറിയനാടിന്റെ സ്മരണാർത്ഥം പുരോഗമന കലാസാഹിത്യസംഘം മാവേലിക്കര തെക്കേക്കര പടിഞ്ഞാറ് മേഖലാ കമ്മിറ്റി നടത്തിയ അഖില കേരള ചെറുകഥാ മത്സരത്തിൽ ജി. രാജേഷ് വെട്ടിയാറിന്റെ നിറം മങ്ങിയ മനുഷ്യർ ഒന്നാം സ്ഥാനം നേടി. ടി.വി. സജിത്തിന്റെ മെൻസസ് ഡേ യ്ക്ക് രണ്ടാം സ്ഥാനം ലഭിച്ചു. സർവകലാശാല തലത്തിൽ ഷിനി ഷാജിയുടെ പ്രതീക്ഷ ഒന്നാം സ്ഥാനം കരസ്ഥമാക്കി. പ്രൊഫ. സുകുമാരബാബു, പ്രൊഫ. വി.ഐ. ജോൺസൺ, പ്രൊഫ. രേഖ എന്നിവരടങ്ങിയ ജൂറിയാണ് വിധി നിർണയം നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |