SignIn
Kerala Kaumudi Online
Saturday, 20 April 2024 2.02 AM IST

ജില്ലയിൽ നൽകിയത് 55 പട്ടയങ്ങൾ

patta

പത്തനംതിട്ട: സംസ്ഥാനതല പട്ടയമേളയുടെ ഭാഗമായി ജില്ലയിൽ ഇന്നലെ 55 പട്ടയങ്ങൾ വിതരണം ചെയ്തു. മന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്തു. കോഴഞ്ചേരി താലൂക്ക് തല പട്ടയ വിതരണമാണ് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്നത്. അഞ്ച് മുനിസിപ്പൽ പട്ടയവും ആറ് എൽ.ടി പട്ടയം ഉൾപ്പെടെ 11 പട്ടയങ്ങളാണ് കോഴഞ്ചേരി താലൂക്കിന്റെ പരിധിയിൽ വിതരണം ചെയ്തത്. തിരുവല്ലയിൽ 17ഉം റാന്നിയിൽ ആറും കോന്നിയിൽ പതിനാറും പട്ടയങ്ങൾ വിതരണം ചെയ്തു. മല്ലപ്പള്ളി, അടൂർ താലൂക്കുകളിലെ പട്ടയ വിതരണം ഇന്ന് പൂർത്തിയാകും.

കോന്നി, റാന്നി, മല്ലപ്പള്ളി താലൂക്കുകളിലായി 6324 പേർക്ക് പട്ടയം നൽകുന്നതിനുള്ള നടപടി പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ, ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ, പത്തനംതിട്ട നഗരസഭാ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ, എ.ഡി.എം അലക്‌സ് .പി. തോമസ്, അസിസ്റ്റന്റ് കളക്ടർ സന്ദീപ് കുമാർ, വാർഡ് കൗൺസിലർ സിന്ധു അനിൽ, എൽ.ആർ ഡെപ്യൂട്ടി കളക്ടർ പി.ആർ. ഷൈൻ, കോഴഞ്ചേരി തഹസീൽദാർ കെ. ഓമനക്കുട്ടൻ, എൽ.ആർ തഹസീൽദാർ ബി.എസ്. വിജയകുമാർ, ഡെപ്യൂട്ടി തഹസീൽദാർ ബി. ബാബുലാൽ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.