അടൂർ : പഴകുളം മേട്ടുപുറം സ്വരാജ് ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വായനശാലാദിന വെബിനാർ നടത്തി. ഗ്രന്ഥശാലാ പ്രസിഡന്റ് എസ്. മീരാസാഹിബ് പതാക ഉയർത്തി. ലൈബ്രറി കൗൺസിൽ താലൂക്ക് എക്സിക്യൂട്ടീവ് മെമ്പർ വിനോദ് മുളമ്പുഴ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ വൈസ് പ്രസിഡന്റ് മുരളി കുടശ്ശനാട് അദ്ധ്യക്ഷതവഹിച്ചു. സമഗ്രശിക്ഷാ ബ്ളോക്ക് പ്രോജക്ട് മുൻ ഒാഫീസർ കെ. എൻ. ശ്രീകുമാർ പ്രഭാഷണം നടത്തി. ജെ. ആമിന, ഹരികൃഷ്ണൻ, ബിജു പനച്ചവിള, വിദ്യ വി. എസ്. എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |