തിരുവല്ല: ആന്റോ ആന്റണി എം.പി.യുടെ ശ്രമഫലമായി കാവുംഭാഗം അർബൻ ഫാമിലി ഹെൽത്ത് സെന്ററിന് ലഭിച്ച ഓക്സിജൻ കോൺസെൻട്രേറ്ററും ഓക്സീമീറ്ററുകളും നഗരസഭ ചെയർപേഴ്സൺ ബിന്ദു ജയകുമാർ ഡോ.അപർണയ്ക്കു കൈമാറി. കോൺഗ്രസ് വെസ്റ്റ് മണ്ഡലം പ്രസിഡന്റ് കെ.പി. രഘുകുമാർ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആർ. ജയകുമാർ, നഗരസഭ അംഗങ്ങളായ മാത്യു ചാക്കോ, ശ്രീനിവാസ്, എൽസി ജോർജ്, റെജി മണലിൽ, കുര്യൻ ജോർജ്, രാജു സീതാസ്, ജോർജ് ജെ.മാത്യു, രംഗനാഥൻ, ഗോപൻ, കുഞ്ഞുമോൻ, രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |