SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.20 PM IST

'ഫ !വാ പൂട്ടെടാ 'എന്ന് പറയാൻ ചങ്കുറപ്പുള്ള ഒരു രാഷ്ട്രീയ നേതൃത്വവും നമുക്കില്ല എന്നതാണ് ദുരന്തം'

joy-mathew

പാലാ ബിഷപ്പിന്റെ നർക്കോട്ടിക് ജിഹാദ് പരാമർശം വിവാദമായ പശ്ചാത്തലത്തിൽ കടുത്ത പരാമർശവുമായി നടൻ ജോയ് മാത്യു രംഗത്ത്.

'മദ' മേലധ്യക്ഷന്മാർ വിഷംതുപ്പുമ്പോൾ 'ഫ !വാ പൂട്ടെടാ 'എന്ന് പറയാൻ ചങ്കുറപ്പുള്ള ഒരു രാഷ്ട്രീയ നേതൃത്വവും നമുക്കില്ല എന്നതാണ് നമ്മുടെ ദുരന്തം' എന്ന് ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചു.

കുറവിലങ്ങാട് പള്ളിയുടെ യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയില്ലാണ് പാലാ രൂപതാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് വിവാദ പ്രസ്താവന നടത്തിയത്. ചെറുപ്രായത്തിൽ തന്നെ കത്തോലിക്കാ പെൺകുട്ടികളെയും യുവാക്കളെയും നര്‍ക്കോട്ടിക്-ലൗ ജിഹാദികള്‍ ഇരയാക്കുന്നതായി വീഡിയോയിൽ അദ്ദേഹം ആരോപിച്ചിരുന്നു.

സംഭവം വിവാദമായതോടെ ബിഷപ്പിനെ വിമർശിച്ചും അനുകൂലിച്ചും സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്ന് നിരവധിപേർ രംഗത്തെത്തിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: JOY MATHEW, NARCOTIC REMARKS, KERALA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.