SignIn
Kerala Kaumudi Online
Thursday, 25 April 2024 10.41 AM IST

ആരോഗ്യ പരിരക്ഷ : വൻ മുന്നേറ്റത്തിന് രാജ്യം സജ്ജം

covid-vaccine

സ്വാതന്ത്ര്യത്തിനായി നമ്മുടെ അന്വേഷണം തുടരുകയാണ്- ഇത്തവണ അദൃശ്യനായ എതിരാളിയിൽ നിന്നാണ് രാജ്യം സ്വാതന്ത്ര്യം തേടുന്നത് - SARS-CoV-2. 20 മാസമായി രാജ്യത്തു കെടുതികൾ വിതയ്ക്കുകയാണത്. പരിശോധന - പിന്തുടരൽ - ചികിത്സ - പ്രതിരോധ കുത്തിവയ്പു നയത്തിലൂടെയും ബഹുജന പങ്കാളിത്തത്തോടെ കൊവിഡ് അനുസൃത ശീലങ്ങൾ പാലിക്കുന്നതിലൂടെയും അതിനെ മെരുക്കാം. എന്നാൽ, ഇല്ലാതാക്കാൻ ശാശ്വത പ്രതിരോധശേഷി നമുക്കാവശ്യമാണ്. ഇന്ത്യയിലെ ശാസ്ത്രജ്ഞരും ഏജൻസികളും റെക്കാഡ് കാലയളവിനുള്ളിൽ കൊവിഡ് -19 പ്രതിരോധ കുത്തിവയ്പ് വികസിപ്പിക്കുന്നതിനായി ഭൗതികവും സാങ്കേതികവുമായ എല്ലാ അതിരുകളും മറികടന്നു പ്രവർത്തിച്ചു. ഇന്ത്യയിൽ നിർമിച്ച രണ്ട് കൊവിഡ്-19 വാക്സിനുകൾ അവതരിപ്പിച്ചുകൊണ്ട്, 2021 ജനുവരി 16ന് പ്രധാനമന്ത്രി മുതിർന്നവർക്കായുള്ള ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ കുത്തിവയ്പ് പരിപാടിക്ക് തുടക്കം കുറിച്ചു. കൊവിഡ് -19 വാക്സിനുകൾ ആഗോളതലത്തിൽ പുറത്തിറക്കി ആഴ്ചകൾക്കുള്ളിൽതന്നെ ഇന്ത്യയിൽ നിർമ്മിച്ച വാക്സിനുകൾ പുറത്തിറക്കാനായത് ഇന്ത്യയുടെ പൊതുജനാരോഗ്യ ചരിത്രത്തിലെ ആവേശകരമായ കാലഘട്ടത്തിന്റെ തുടക്കമാണ്. ആരോഗ്യസംരക്ഷണത്തിനായി മിഷൻ മോഡൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കാനുള്ള അപൂർവ അവസരമാണ് നമുക്കു
ലഭിച്ചത്; അത് ഭാവിയിലുണ്ടായേക്കാവുന്ന പ്രതിസന്ധികളെ നേരിടാൻ കൂടുതൽ കരുത്ത് പകരും. ആദ്യമായി കുറച്ചുപേരിൽ കൊവിഡ്ബാധ സ്ഥിരീകരിച്ച 2020 മാർച്ച് മുതൽ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ, ആരോഗ്യ സംരക്ഷണ സംവിധാനം ശക്തിപ്പെടുത്താൻ രാജ്യം അതിന്റെ വിഭവങ്ങൾ വ്യാപകമായി ഉപയോഗിക്കുകയാണ്. വാക്സിൻ ഗവേഷണത്തിനും വികസനത്തിനുമുള്ള സംരംഭക ആവാസവ്യവസ്ഥയോടൊപ്പം, രോഗനിർണയത്തിനായുള്ള പുതിയ മാർഗങ്ങളും ചികിത്സാരീതികളും വികസിപ്പിച്ചെടുത്തു. പുതിയ വാക്സിൻ പ്ലാറ്റ്‌ഫോമുകൾക്കും ഉത്‌പന്നങ്ങൾ വികസിപ്പിക്കുന്നതിനുമായി, ഉത്‌പാദനശേഷി വർദ്ധിപ്പിക്കാനും ബയോടെക് യൂണിറ്റുകൾ ആരംഭിക്കാനും നിലവിലുള്ള വാക്സിൻ നിർമ്മാതാക്കൾക്ക് സാമ്പത്തിക-സാങ്കേതിക സഹായം നൽകാൻ മിഷൻ കൊവിഡ് സുരക്ഷ പ്രത്യേകവും ഊർജസ്വലവുമായ ശ്രമങ്ങൾ നടത്തി. അതിന്റെ ഫലമായി, ഒരു വർഷത്തിനുള്ളിൽ, വാക്സിനുകൾ വികസിപ്പിക്കുകയും പരീക്ഷിക്കുകയും അംഗീകരിക്കുകയും രാജ്യവ്യാപകമായി പ്രതിരോധ കുത്തിവയ്പ്പ് നടപ്പിലാക്കുകയും ചെയ്തു. ഏതാനും മാസങ്ങൾക്കുള്ളിൽത്തന്നെ മാസ്കുകൾ, പി.പി.ഇ കിറ്റുകൾ, പരിശോധനാ ഉപകരണങ്ങൾ മുതലായവയുടെ നിർമ്മാണത്തിൽ രാജ്യം സ്വയംപര്യാപ്തമായി. കൊവിഡ്-19നെതിരായ നമ്മുടെ പോരാട്ടത്തിൽ ഇവയെല്ലാം നിർണായകമായി. ഈ ഇടപെടലുകൾ വൈറസിനെതിരായ പോരാട്ടത്തിൽ പ്രവർത്തനക്ഷമമായ അന്തരീക്ഷം സൃഷ്ടിച്ചു. പ്രതിരോധകുത്തിവയ്പിന്റെ വേഗം വർദ്ധിപ്പിക്കാൻ, ഇന്ത്യയിലുടനീളമുള്ള പൊതുജനാരോഗ്യകേന്ദ്രങ്ങളിൽ അർഹരായ എല്ലാ ഗുണഭോക്താക്കൾക്കും പ്രതിരോധകുത്തിവയ്പ് സൗജന്യമാക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം, പൊതുജനാരോഗ്യത്തോടുള്ള ഉയർന്ന രാഷ്ട്രീയപ്രതിബദ്ധതയാണ് പ്രകടമാക്കുന്നത്. ഏതാനും മാസങ്ങൾക്കുള്ളിൽത്തന്നെ, ഇന്ത്യയ്‌ക്ക് 750 ദശലക്ഷത്തിലധികം ഡോസ് കൊവിഡ്-19 വാക്സിനുകൾ നൽകാനായി എന്നതു ശ്രദ്ധേയമാണ്; ആഗോളതലത്തിൽതന്നെ ഏറ്റവും കൂടുതലാണിത്. നിലവിൽ ഒരു ദിവസം 1.1 ദശലക്ഷത്തിലധികം ഗുണഭോക്താക്കൾക്കു കൊവിഡ് വാക്സിൻ നൽകുന്നു. ജനങ്ങളുടെ പൂർണമനസോടെയുള്ള പങ്കാളിത്തമാണ് പ്രതിരോധകുത്തിവയ്പ് പരിപാടിയെ ഇത്ര വലിയ വിജയമാക്കിയതെന്നു ഉറച്ചുവിശ്വാസമുണ്ട്.

ഈ വർഷം അവസാനത്തോടെ രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും പ്രതിരോധ കുത്തിവയ്പു നൽകാൻ ലക്ഷ്യമിട്ടുള്ള പരിപാടി, ആരോഗ്യപ്രവർത്തന പരിഷ്കരണത്തിന് വിലപ്പെട്ട പാഠങ്ങൾ നൽകുന്നു. രാജ്യത്തുടനീളമുള്ള ആരോഗ്യപരിരക്ഷാ സൗകര്യങ്ങളുടെ ദ്രുതഗതിയിലുള്ള വർദ്ധന ഏവർക്കും ഗുണനിലവാരമുള്ള ആരോഗ്യപരിരക്ഷ, തുല്യമായി ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ നമ്മെ സഹായിക്കും. നമ്മുടെ 75-ാം വർഷത്തെ;ആസാദി കാ അമൃത് മഹോത്സവത്തിന് ഉചിതമായ ആദരമർപ്പിക്കാനായി, 75 കോടി കൊവിഡ്-19 വാക്സിൻ ഡോസുകൾ നൽകുകയെന്ന സുപ്രധാന നേട്ടം കൈവരിക്കാൻ നമ്മുടെ ആരോഗ്യ സംരക്ഷണ- മുൻനിര പ്രവർത്തകർ ഏറെ പ്രതിബദ്ധതയോടെയും അർപ്പണബോധത്തോടെയുമാണു പ്രവർത്തിച്ചത്. മുതിർന്നവർക്കായുള്ള ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ കുത്തിവയ്പു പരിപാടി ആത്മനിർഭരതയിലേക്കുള്ള ഇന്ത്യയുടെ ദൃഢനിശ്ചയത്തെ കരുത്തുറ്റതാക്കുന്നു. ആത്മനിർഭരത അവശ്യ സാങ്കേതികവിദ്യയ്ക്കുള്ള പരസ്പര സഹകരണങ്ങൾ ഉൾക്കൊള്ളുകയും സ്വീകരിക്കുകയും വിവിധ മേഖലകളിലും രാജ്യങ്ങളിലും അത്യന്താപേക്ഷിതമായ പരസ്പരാശ്രിതത്വത്തെ പ്രയോജനപ്പെടുത്തുകയും വേണം. വാക്സിൻ ഗവേഷണവും വികസനവും നിർമ്മാണവും റോക്കറ്റ് വിദ്യ, ആണവപദ്ധതി എന്നിവയ്ക്കു സമാനമാണ്. നിരവധി ശാസ്ത്രീയ, നിർമ്മാണ, സാങ്കേതിക, ഗുണനിലവാര ഉറപ്പുപ്രക്രിയകൾ ഇതിൽ ഉൾപ്പെടുന്നു. അതിനാൽ നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച്, ആവശ്യമായ അസംസ്‌കൃത വസ്തുക്കൾ ഉൾപ്പെടെയുള്ള വാക്സിൻ സംരംഭത്തെയും ആഭ്യന്തര ഉത്‌പാദനത്തെയും പ്രോത്സാഹിപ്പിക്കുന്ന ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കേണ്ടതുണ്ട്. ഇത് സംഭവിക്കുന്നതിന്, ഗവേഷണത്തിലും വികസനത്തിലും സുസ്ഥിരവും തന്ത്രപരവുമായ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്. ലക്ഷ്യം നേടുന്നതിനും
നിലനിറുത്തുന്നതിനും സഹകരണവും നയപിന്തുണയും സാദ്ധ്യമാക്കുകയും
ചെയ്യുന്നു.

വിപ്ലവകരമായ വാക്സിൻ പരിപാടിയും കൊവിഡ് -19നായുള്ള രോഗനിരീക്ഷണ നടപടികളും ഇന്ത്യയുടെ പ്രതിരോധ കുത്തിവയ്പു പദ്ധതിയെ ദീർഘകാലാടിസ്ഥാനത്തിൽ സ്വാധീനിക്കും. ദുർബലമായ ജീവിതാവസ്ഥകൾ കണ്ടറിയാനും ആരോഗ്യപരിരക്ഷയിൽ അടിയന്തരശ്രദ്ധ നൽകാനും ഈ മഹാമാരി നമ്മെ പ്രേരിപ്പിച്ചു. കാത്തിരിപ്പിനും പരീക്ഷണങ്ങൾക്കുമായി പാഴാക്കാൻ ഇനി അധികം സമയമില്ലെന്നും നമ്മുടെ ആരോഗ്യ പരിപാലന ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള ചെറുചുവടുകൾ വയ്ക്കാനും ഇതുനമ്മെ പഠിപ്പിച്ചു. വലിയ കുതിച്ചുചാട്ടത്തിനുള്ള സമയം വന്നുകഴിഞ്ഞു - രാജ്യം അതിന് സജ്ജമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COVID
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.