SignIn
Kerala Kaumudi Online
Thursday, 25 April 2024 5.30 PM IST

മുത്തൂറ്റ് എൻജിനിയറിംഗ് കോളേജിന് ദേശീയ റാങ്ക്

muthoot

കൊച്ചി: അദ്ധ്യാപന, ഗവേഷണ രംഗത്തെ മികവിന് മുത്തൂറ്റ് എൻജിനിയറിംഗ് കോളജിന് ദേശീയ റാങ്കിംഗ് നേട്ടം. നാഷണൽ ഇൻസ്‌റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് (എൻ.ഐ.ആർ.എഫ്) 2021ൽ രാജ്യത്തെ 250-300 റാങ്ക് പട്ടികയിലാണ് കോളേജ് ഇടംപിടിച്ചത്.

കേരളത്തിൽ നിന്ന് പട്ടികയിൽ ഇടംപിടിച്ച ഏഴ് എൻജിനിയറിംഗ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏക സ്വാശ്രയ കോളേജാണ് മുത്തൂറ്റ് ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി ആൻഡ് സയൻസ് എന്ന് പ്രിൻസിപ്പിൽ ഡോ.പി.സി. നീലകണ്ഠൻ പറഞ്ഞു. 2019ൽ കോളേജിന് എൻ.ബി.എ അംഗീകാരവും ലഭിച്ചിരുന്നു. സാങ്കേതിക സർവകലാശാല ആഗസ്‌റ്റിൽ പ്രസിദ്ധീകരിച്ച എൻജിനിയറിംഗ് പരീക്ഷാഫലങ്ങളിൽ രണ്ടാംസ്ഥാനവും കോളേജിനായിരുന്നു.

നേട്ടം കൈവരിക്കാൻ പ്രയത്‌നിച്ച അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും മുത്തൂറ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്‌ടർ ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ്, കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്‌‌ടർ ജോർജ് വർഗീസ് എന്നിവർ അഭിനന്ദിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, MUTHOOT, NATIONAL RANK
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.