തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 15,876 പേർ കൊവിഡ് ബാധിതരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,005 സാമ്പിളുകളാണ് പരിശോധിച്ചത്. 15.12 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കൊവിഡ് ചികിത്സയിലുള്ളവർ രണ്ടു ലക്ഷത്തിൽ താഴെയായി. നിലവിൽ 1,98,865 പേരാണ് ചികിത്സയിലുള്ളത്. 129 മരണങ്ങളും റിപ്പോർട്ട് ചെയ്തു. രോഗം സ്ഥിരീകരിച്ചവരിൽ 14,959 പേർ സമ്പർക്കരോഗികളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |