SignIn
Kerala Kaumudi Online
Saturday, 20 April 2024 4.50 AM IST

പി.എസ്.സി അഭിമുഖം

psc

തിരുവനന്തപുരം; ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്സ് വകുപ്പിൽ ഇൻഡസ്ട്രീസ് എക്സ്റ്റൻഷൻ ഓഫീസർ (കാറ്റഗറി നമ്പർ 125/18) തസ്തികയിലേക്ക് 22, 23, 24 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.

ഒ.എം.ആർ. പരീക്ഷ
ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ (ജേർണലിസം) (കാറ്റഗറി നമ്പർ 488/19) തസ്തികയിലേക്ക് 29 ന് ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.

വകുപ്പുതല പരീക്ഷ - ഉത്തരസൂചികയുടെ പരാതികൾ പ്രൊഫൈലിലൂടെ മാത്രം
ജൂലൈ 2021 വകുപ്പുതല പരീക്ഷാ വിജ്ഞാപനമനുസരിച്ച് നടത്തുന്ന ഒ.എം.ആർ. പരീക്ഷകളുടെ എ കോഡിലുള്ള ചോദ്യപേപ്പറും താത്കാലിക ഉത്തരസൂചികയും വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. പരീക്ഷാർത്ഥികൾ എ കോഡിലുള്ള ചോദ്യപേപ്പർ നോക്കി എ കോഡിലെ ചോദ്യനമ്പർ രേഖപ്പെടുത്തി പ്രൊഫൈൽ മുഖേന മാത്രം ഉത്തരസൂചികയുടെ പരാതികൾ സമർപ്പിക്കണം. താത്കാലിക ഉത്തരസൂചിക പ്രസിദ്ധീകരിച്ച ദിവസം മുതൽ 5 ദിവസത്തിനകം പരാതികൾ സമർപ്പിക്കേണ്ടതാണ്. നിശ്ചിത സമയത്തിനുശേഷമോ പ്രൊഫൈൽ മുഖേനയല്ലാതെയോ സമർപ്പിക്കുന്ന പരാതികൾ സ്വീകരിക്കില്ലെന്ന് പി.എസ്.സി അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PSC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.