SignIn
Kerala Kaumudi Online
Saturday, 18 September 2021 7.08 AM IST

നവരാത്രി കാലത്ത് ആക്രമണ പദ്ധതി, 6 ഭീകരർ അറസ്റ്റിൽ; പിന്നിൽ ദാവൂദും

dav

ന്യൂഡൽഹി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ ഒത്താശയോടെ വിവിധ സംസ്ഥാനങ്ങളിൽ നവരാത്രി ആഘോഷ കാലത്ത് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പാക് പരിശീലനം ലഭിച്ച രണ്ടുപേർ അടക്കം ആറ് ഭീകരരെ ഡൽഹി പൊലീസിന്റെ പ്രത്യേക സെൽ അറസ്റ്റ് ചെയ്‌തു.

ഒരാൾ രാജസ്ഥാനിലെ കോട്ടയിലും രണ്ടു പേർ ഡൽഹിയിലും മൂന്നുപേർ ഉത്തർപ്രദേശിലുമാണ് അറസ്റ്റിലായത്. യു.പി ഭീകരവിരുദ്ധ സ്ക്വാഡും ഒാപ്പറേഷനിൽ പങ്കെടുത്തു. ഭീകര മൊഡ്യൂളിനെ പറ്റി വിവിധ ഏജൻസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മൂന്നു സംസ്ഥാനങ്ങളിൽ ഓപ്പറേഷൻ നടത്തിയത്.

മഹാരാഷ്‌ട്ര സ്വദേശി ജാൻ മുഹമ്മദ് അലി ഷെയ്‌ക്ക് (മുംബയ് - 47), ഡൽഹി ജാമിയ സ്വദേശി ഒസാമ (22) , ഉത്തർപ്രദേശ് സ്വദേശികളായ സീഷാൻ ഖ്വാമർ (പ്രയാഗ്‌രാജ് - 28 ), മുഹമ്മദ് അബൂബക്കർ (ബഹ്റൈച്ച് - 23 ), മൂൽചന്ദ് എന്ന ലാല ( റായ്ബറേലി - 47 ), മുഹമ്മദ് ആമിർ ജാവേദ് (ലക്‌നൗ - 31 ) എന്നിവരാണ് പിടിയിലായത്.

ഇവരിൽ നിന്ന് മാരക സ്‌ഫോടന ശക്തിയുള്ള രണ്ട് കിലോ ആർ.ഡി.എക്‌സും രണ്ട് ഗ്രനേഡുകളും രണ്ട് ഐ.ഇ.ഡിയും ( ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്) ഒരു ഇറ്റാലിയൻ പിസ്റ്റലും കണ്ടെടുത്തു.

രണ്ടു പേർക്ക് പാക് പരിശീലനം

ഭീകരരിൽ സിഷാനും ഒസാമയും കഴിഞ്ഞ ഏപ്രിലിൽ മസ്‌കറ്റിൽ എത്തുകയും അവിടെ നിന്ന് ബോട്ടിൽ പാകിസ്ഥാനിലേക്ക് പോവുകയും ചെയ്‌തതായി ചോദ്യം ചെയ്യലിൽ വെളിപ്പെട്ടു. സിന്ധ് പ്രവിശ്യയിലെ തറ്റ എന്ന സ്ഥലത്ത് ഒരു ഫാംഹൗസിൽ 15 ദിവസം തങ്ങിയ ഇവരെ പാക് ചാര സംഘടനയായ ഐ.എസ്.ഐ ബോംബുകൾ ഉണ്ടാക്കാനും എ.കെ.47 തോക്കുകൾ ഉൾപ്പെടെ പ്രയോഗിക്കാനും പരിശീലിപ്പിച്ചു.

രണ്ടു പാക് സൈനികരാണ് പരിശീലിപ്പിച്ചത്. ആക്രമണ കേന്ദ്രങ്ങൾ

നിരീക്ഷിച്ച് ബോംബുകൾ സ്ഥാപിക്കുകയായിരുന്നു ഇവരുടെ ദൗത്യം.

പിന്നിൽ ദാവൂദ് സംഘം

ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ അനീസ് ഇബ്രാഹിമിനായിരുന്നു ഒരു സംഘത്തിന്റെ ചുമതല. ഷെയിക്കും മൂൽചന്ദും ഉൾപ്പെടുന്ന ഈ സംഘത്തിന് അതിർത്തി വഴി ആയുധങ്ങൾ കടത്തി ഒളിപ്പിക്കാനും. ഹവാല പണം സംഘടിപ്പിക്കാനുമുള്ള ചുമതലയായിരുന്നു.

മുംബയിൽ അടക്കം ഇടപാടുകൾ കുറഞ്ഞതോടെ വരുമാനം നിലച്ച ദാവൂദ് സംഘത്തോട് ഒാപ്പറേഷൻ നടത്താൻ ഐ.എസ്.ഐ ആവശ്യപ്പെട്ടതായാണ് വിവരം.

ഭീകര സംഘത്തിൽ ബംഗാളി സംസാരിക്കുന്ന പതിനഞ്ചോളം പേരുണ്ടെന്നും അവർക്കും പാക് പരിശീലനം ലഭിച്ചിട്ടുണ്ടാകാമെന്നും വെളിപ്പെടുത്തി. ഭീകരാക്രമണത്തിനുള്ള ആസൂത്രണവും ഏകോപനവും അതിർത്തിക്കപ്പുറത്തുള്ളവരാണ് നടത്തിയതെന്ന് ഡൽഹി പൊലീസ് സ്‌പെഷ്യൽ സെൽ കമ്മിഷണർ നീരജ് താക്കൂർ പറഞ്ഞു.

ലക്ഷ്യം

അടുത്ത മാസം നവരാത്രി, രാംലീലാ ആഘോഷ സമയത്ത് ഡൽഹി, ഉത്തർപ്രദേശ്, മഹാരാഷ്‌ട്ര തുടങ്ങിയ സ്ഥലങ്ങളിൽ ആക്രമണം നടത്താനാണ് സംഘം പദ്ധതിയിട്ടത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: TERRORISTS BUSTED, DELHI, INDIA
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.