SignIn
Kerala Kaumudi Online
Saturday, 18 September 2021 7.37 AM IST

സ്ത്രീയാത്രക്കാർക്ക് സുരക്ഷിതയാത്ര വൈകും,​ കെ.എസ്.ആർ.ടി.സി സേഫ് സ്റ്റേ എറണാകുളത്ത് ഉടനില്ലെന്ന് മന്ത്രി

fg

കൊച്ചി: യാത്രക്കാരായ സ്ത്രീകൾക്ക് രാത്രികളിൽ സുരക്ഷിത താമസം ലക്ഷ്യമിട്ട് കെ.എസ്.ആർ.ടി.സി നടപ്പാക്കാനൊരുങ്ങുന്ന സേഫ് സ്റ്റേ പദ്ധതി എറണാകുളത്ത് ഉടനില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു കേരളകൗമുദിയോട് വ്യക്തമാക്കി. പദ്ധതി നടപ്പിലാക്കണമെങ്കിൽ നിലവാരമുള്ള കെട്ടിടം വേണം. എറണാകുളം ഡിപ്പോയിലെ കെട്ടിടം ജീർണാവസ്ഥയിലാണ്. ഇത് പൊളിച്ച് പുതിയത് പണിയുന്നത് സർക്കാരിന്റെ പരിഗണനയിലാണ്. പുതിയ കെട്ടിടം പണിത ശേഷം മാത്രമേ ഇവിടെ സേഫ് സ്റ്റേ പദ്ധതി ആരംഭിക്കാനാകൂ.


 പണമില്ലാത്തതാണ് പണി
പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് പണം കണ്ടെത്തണം. എം.പി, എം.എൽ.എ ഫണ്ടുകൾക്കായി ശ്രമം നടക്കുന്നുണ്ട്. സ്മാർട്ട്സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി കെട്ടിടം നിർമ്മിക്കാനും ശ്രമിക്കും. ഇത് സംബന്ധിച്ച് പ്രാഥമിക ആലോചനകൾ നടന്നിരുന്നെങ്കിലും തീരുമാനമായില്ല. കെട്ടിട നിർമ്മാണത്തേക്കുറിച്ച് ഉന്നതതല യോഗം ചേർന്ന് പദ്ധതി തയാറാക്കും - മന്ത്രി പറഞ്ഞു.


 വെല്ലുവിളികൾ ഏറെ
സംസ്ഥാനത്തെ 90ലേറെ ഡിപ്പോകളിൽ 40ഇടത്ത് ആദ്യ ഘട്ടത്തിൽ സേഫ് സ്റ്റേ പദ്ധതി ഒരുക്കുന്നതിനായിരുന്നു ലക്ഷ്യം. എന്നാൽ, വലുതും ചെറുതുമായ വിവിധ സ്റ്റാൻഡുകളിലെ പഴകി ദ്രവിച്ച കെട്ടിടങ്ങളും സ്ഥലപരിമിതിയും വെല്ലുവിളിയായി. പകരം കെട്ടിടങ്ങൾ നിർമ്മിച്ച് സേഫ് സ്റ്റേ പദ്ധതി ഒരുക്കാൻ തടസങ്ങൾ നിരവധി.


 താത്കാലിക സംവിധാനവും ഉടനെയില്ല
എറണാകുളത്ത് ഉൾപ്പെടെ പലയിടങ്ങളിലും ഓടാതെ കിടക്കുന്ന ബസുകളിൽ കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് താത്കാലിക താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. ഇത്തരം സംവിധാനം സ്ത്രീ യാത്രക്കാർക്കായും ഒരുക്കുന്നത് സംബന്ധിച്ച ചില നിർദേശങ്ങൾ വന്നിരുന്നു. ആലോചനകൾ നടന്നിട്ടില്ല.ഇപ്പോൾ തിരുവനന്തപുരത്ത് മാത്രമാണ് ഡിപ്പോയിൽ സ്ത്രീകൾക്ക് സുരക്ഷിത താമസ സൗകര്യമുള്ളത്. കോഴിക്കോട്ട് ഉടൻ സജ്ജമാകും.

 താത്കാലിക ജീവനക്കാർ
സേഫ് സ്റ്റേ പദ്ധതി നടപ്പാകുന്ന സ്ഥലങ്ങളിൽ ഏജൻസികൾ വഴി താത്കാലികാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കാനാണ് പദ്ധതിയെന്നാണ് വിവരം. സെക്യൂരിറ്റികളെ ഉൾപ്പെടെ നിയമിക്കും. താമസത്തിന് മിതമായ തുകയായിരിക്കും ഈടാക്കുക.

എറണാകുളത്ത് പുതിയ കെട്ടിടം നിർമ്മിച്ച ശേഷം മാത്രമേ സേഫ് സ്റ്റേ നടപ്പാകൂ. ബദൽ സംവിധാനം ഇപ്പോൾ പരിഗണനയിലില്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ഇതേക്കുറിച്ച് ആലോചിക്കും.

ആന്റണി രാജു, ഗതാഗത മന്ത്രി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, ERNAKULAM, KSRTCSAFESTAY
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.