SignIn
Kerala Kaumudi Online
Tuesday, 23 April 2024 3.39 PM IST

ഡ്രൈവർമാർ ഉൾപ്പടെ നിരവധിപേർക്ക് പ്രയോജനം, പുതിയ പദ്ധതി പ്രഖ്യാപിച്ച് ഗൾഫ് രാജ്യം

saudi

ജിദ്ദ: സൗദിയിൽ ഇനിമുതൽ ഗാർഹിക തൊഴിലാളികൾക്ക് ഓൺലൈനായി സ്‌പോൺസർഷിപ്പ് മാറ്റാം. ഹൗസ്‌ ഡ്രൈവർമാരുൾപ്പെടെ നിരവധി വിദേശികൾക്ക് പുതിയ ക്രമീകരണം ആശ്വാസമാകും. സ്‌പോൺസറുടെ അബ്ഷിർ അക്കൗണ്ട് വഴിയാണ് സ്‌പോൺസർഷിപ്പ് മാറ്റം സാദ്ധ്യമാകുക.

ഹൗസ് ഡ്രൈവർ, വീട്ടുവേലക്കാർ തുടങ്ങിയ വിസകളിൽ ജോലി ചെയ്യുന്നവരുൾപ്പെടെയുള്ള ഗാർഹിക തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് മാറ്റം ഇനിമുതൽ അബ്ഷിർ വ്യക്തിഗത പോർട്ടൽ വഴി സാധ്യമാണെന്ന് അറബ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തൊഴിലുടമകളുടെ അബ്ഷിർ അക്കൗണ്ട് വഴിയാണ് ഇതിനായുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടത്.

ഇക്കഴിഞ്ഞ മാർച്ച് മുതൽ ഖിവ ഓൺലൈൻ പോർട്ടൽ വഴി സൗദിയിൽ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികൾക്ക് തൊഴിൽ മാറുന്നതിനുള്ള നടപടിക്രമങ്ങൾ തൊഴിൽ സാമൂഹിക വികസന മന്ത്രാലയം ലളിതമാക്കിയിരുന്നു. എന്നാൽ ഈ ആനുകൂല്യം ഗാർഹിക തൊഴിലാളികൾക്ക് അനുവദിച്ചിരുന്നില്ല. ഖിവ പോർട്ടലിന് സമാനമായ രീതിയിൽ ഗാർഹിക തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് മാറ്റത്തിനാണ് ഇപ്പോൾ മന്ത്രാലയം അവസരമൊരുക്കിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, GULF, GULF NEWS, SAUDI ARABIA, GULF NEWS, ONLINE VISA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.