തിരുവനന്തപുരം: 'വിശ്വമാനവികതയുടെ ലോകഓണപ്പൂക്കളം' എന്ന പ്രമേയത്തിൽ സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണപ്പൂക്കള മത്സരത്തിലെ ജേതാക്കളെ പ്രഖ്യാപിച്ചു. കേരളത്തിലുള്ളവർക്കായി നടത്തിയ വ്യക്തിഗത മത്സരത്തിൽ പ്രദീപ് കുമാർ. എം (കോഴിക്കോട്), മനോജ് മുണ്ടപ്പാട്ട് (തൃശൂർ), റെസ്ന. കെ (കണ്ണൂർ) എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. കേരളത്തിലെ സ്ഥാപനങ്ങൾ/ കൂട്ടായ്മകൾക്കുള്ള മത്സരത്തിൽ ഭാരത് കാറ്ററിംഗ് കോളേജ് (കോഴിക്കോട് ),കണ്ണൂർ കളക്ടറേറ്റ്, ആർക്കൈവ് വകുപ്പ് (റെജികുമാർ.ജെ, തിരുവനന്തപുരം) എന്നിവ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഓണപ്പൂക്കള മത്സരം വരും വർഷങ്ങളിലും വിപുലമായ രീതിയിൽ സംഘടിപ്പിക്കുമെന്ന് ജേതാക്കളെ പ്രഖ്യാപിക്കവേ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |